Kozhikode Car Accident: കോഴിക്കോട് ബീച്ചിൽ ‘കാർ ചെയ്സ്’ റീൽസ് ചിത്രീകരണത്തിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം
Reel shooting car accident: കാർ ചെയ്സ് ചെയ്യുന്ന റീൽസ് എടുക്കവേയാണ് അപകടമുണ്ടായത്. അമിതവേഗതയിൽ എത്തിയ കാർ ആൽവിനെ ഇടിക്കുകയായിരുന്നു.
കോഴിക്കോട്: ബീച്ച് റോഡിൽ വാഹനത്തിന്റെ റീൽസ് ചിത്രീകരിക്കുന്നതിനിടെ അതേ വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം. വടകര കടമേരി തച്ചിലേരി താഴേക്കുനി സുരേഷ് ബാബുവിന്റെ മകൻ ആൽവിൻ ആണ് മരിച്ചത്. 20 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ബീച്ച് റോഡിലാണ് സംഭവം.
കാർ ചെയ്സ് ചെയ്യുന്ന റീൽസ് എടുക്കവേയാണ് അപകടമുണ്ടായത്. അമിതവേഗതയിൽ എത്തിയ കാർ ആൽവിനെ ഇടിച്ചു. സാരമായി പരിക്കേറ്റ ആൽവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉച്ചയോടെ മരണം സംഭവിച്ചു. ഗൾഫിൽ നിന്ന് ഒരാഴ്ച മുൻപാണ് ആൽവിൻ നാട്ടിലെത്തിയത്. സംഭവത്തിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. ആൽവിൻ ഏക മകനാണ്. ബിന്ദുവാണ് അമ്മ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.