കൊല്ലം: ചാത്തന്നൂരിൽ ദേശീയപാതയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചത് സ്ത്രീയാണോയെന്ന് സംശയമുണ്ട്. ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ സ്വകാര്യ ആശുപത്രിക്ക് സമീപം നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലായിരുന്നു അപകടം നടന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സാമൂഹിക ഐക്യത്തെയും സാഹോദര്യത്തെയും സുദൃഢമാക്കുന്ന ഈദ്; ആശംസകളുമായി ഗവർണർ


ഇന്നലെ വൈകുന്നേരം 6:45 ഓടെയാണ് സംഭവം നടന്നത്. മരിച്ച ആളേക്കുറിച്ച് കൂടുതൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. വാഹനം കല്ലുവാതുക്കൽ സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ളതാണെന്നാണ് വിവരം. ചാത്തന്നൂർ ഭാഗത്തു നിന്ന് വരികയായിരുന്ന കാർ ആശുപത്രിക്ക് സമീപം നിർത്തിയതിന് പിന്നാലെ വാഹനത്തിൽ നിന്നും തീ ഉയരുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവം കണ്ട സമീപത്തെ വർക് ഷോപ്പിലുണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും തീ ആളിപ്പടർന്നതിനാൽ വാതിൽ തുറക്കാൻ കഴിഞ്ഞില്ല. 


Also Read: ഈ രാജയോഗത്തിലൂടെ 3 രാശിക്കാർക്ക് ജൂലൈ വരെ അപ്രതീക്ഷിത ധന നേട്ടവും പുരോഗതിയും!


സംഭവം അറിഞ്ഞ് ഉടൻതന്നെ ചാത്തന്നൂർ പോലീസ് സ്ഥലത്തെത്തിയെങ്കിലും തീ ആളിപ്പടർന്നതിനാൽ പരവൂരിൽനിന്ന് അഗ്നിരക്ഷാ സേനയെത്തിയ ശേഷമാണ് തീ അണയ്ക്കാൻ സാധിച്ചത്. അപ്പോഴേക്കും ഡ്രൈവിങ് സീറ്റിലിരുന്നയാൾ മരിച്ചിരുന്നു. അപകടമല്ല ആത്മഹത്യയാണെന്നാണ് പോലീസിന്‍റെ നിഗമനം. ഇതിനിടയിൽ ചിറക്കറ തട്ടാരുകോണം സ്വദേശിയാണോ മരിച്ചതെന്നാണ് പോലീസിന്റെ സംശയം. ഇദ്ദേഹത്തെ ഞായറാഴ്ച ഉച്ചമുതൽ കാണാനില്ലെന്നും ഫോൺ വിളിച്ചിട്ട് വിവരമൊന്നും ലഭിച്ചില്ലെന്നും ബന്ധുക്കൾ അറിയിച്ചു. കാർ ഇദ്ദേഹത്തിന്റെ മരുമകന്റേതാണ്. ശരീരം പൂർണമായും കത്തിക്കരിഞ്ഞതിനാൽ ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ മരിച്ചതാരെന്ന് സ്ഥിരീകരിക്കാൻ കഴിയൂ എന്നാണ് വിവരം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.