ഇടുക്കി: ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് കത്തി നശിച്ചു. ഇടുക്കി ബോഡിമെട്ടിന് സമീപത്താണ് കാർ തീപിടിച്ച് കത്തി നശിച്ചത്. തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. ഇടുക്കി ചിന്നക്കനാലിലെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കടുക്കുവാൻ തമിഴ്‌നാട്ടിലെ ശിവകാശി മുത്തുനഗറിൽ നിന്നും എത്തിയവരുടെ വാഹനമാണ് കത്തി നശിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബോഡിമെട്ടിന് താഴെ ഏഴാമത്തെ ഹെയർപിൻ വളവിൽ വച്ചാണ് അപകടം. രാത്രി എട്ട് മണിയോടെയാണ് വാഹനം കത്തി നശിച്ചത്. രാമലക്ഷ്മി മക്കളായ സുരേഷ്, ബാബു എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് ഇവർ വാഹനത്തിൽ നിന്നും ഇറങ്ങി രക്ഷപ്പെടുകയായിരുന്നു.


ALSO READ: Kerala rain alerts: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്


കുരങ്ങിണി പോലീസ് സ്ഥലത്ത് എത്തി മൂവരെയും ബോഡിമെട്ടിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം മൂവരും  ആശുപത്രി വിട്ടു. മൂവരുടെയും പരിക്കുകൾ സാരമുള്ളതല്ല. സെഡാൻ വിഭാഗത്തിൽപ്പെട്ട കാറാണ് തീപിടിച്ച് കത്തിയത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രഥമിക നിഗമനം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.