തിരുവനന്തപുരം: തിരുവനന്തപുരം വെള്ളാർ ജംഗ്ഷനിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറും തകർത്ത്  റോഡിന് മറുവശത്ത് തല കീഴായി മറിഞ്ഞ് അപകടം. അപകടത്തിൽ യുവതി ഉൾപ്പെടെ 3 പേർക്ക് ഗുരുതരമായ പരിക്കേറ്റു. കോവളം  കെ.എസ് റോഡ്  സ്വദേശികളായ രാഹുൽ, അനിൽ, റീന എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സെൽഫിയെടുക്കാനായി സിംഹക്കൂട്ടിലേക്ക് ചാടിക്കയറിയ യുവാവിന് ദാരുണാന്ത്യം


 


സംഭവം നടന്നത് ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു.  കോവളം ഭാഗത്തുനിന്നും  അതിവേഗത്തിൽ എത്തിയ കാർ വെള്ളാർ ജംഗ്ഷൻ എത്തുന്നതിന് തൊട്ടു മുമ്പ് നിയന്ത്രണം വിട്ട് വലതുവശത്തേക്ക് ഇടിച്ച് കയറി എതിർവശത്തെ വൺവേ റോഡിലെ ഡിവൈഡറും തകർത്ത്  തലകീഴായി മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഈ സമയം മറുവശത്ത് റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തെ തുടർന്ന് വിഴിഞ്ഞത്തു നിന്നും ഫയർ ഫോഴ്സ് യൂണിറ്റും കോവളം പോലീസും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. 


Also Read:  നീതിയുടെ ദേവനായ ശനിയുടെ കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ശുഭ ദിനമായിരിക്കും, നിങ്ങളും ഉണ്ടോ?


സംഭവ സമയം വെള്ളാർ വാർഡിലെ ഉപ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും മേയർ ആര്യ രാജേന്ദ്രനും  അപകട സ്ഥലത്തെത്തിയിരുന്നു. ജംഗ്ഷനിൽ രാത്രി കാലങ്ങളിൽ വെളിച്ചമില്ലാത്തതാണ് അപകടം സൃഷ്ടിക്കുന്നതെന്ന നാട്ടുകാരുടെ പരാതിയിൽ ഇത്   പരിഹരിക്കാൻ  നടപടി സ്വീകരിക്കാമെന്ന് ഇരുവരും നാട്ടുകാർക്ക് ഉറപ്പ് നൽകുകയും ചെയ്തു.


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.