Car Accident: മ്ലാവ് കുറുകെ ചാടി; മൂന്നാറിലേക്ക് വന്ന കാർ മറിഞ്ഞു
മൂന്നാർ ഉദുമൽപേട്ട് അന്തർ സംസ്ഥാന പാതയിൽ പെരിയവര എസ്റ്റേറ്റിന് സമീപമാണ് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്
ഇടുക്കി: മൂന്നാർ ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ പെരിയോര എസ്റ്റേറ്റിന്റെ സമീപം മ്ലാവ് കാറിനെ കുറുകെ ചാടിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. തമിഴ്നാട്ടിൽ നിന്നും മൂന്നാറിലേക്ക് വരികയായിരുന്നു സേലം സ്വദേശികളുടെ കാറാണ് മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു.
മൂന്നാർ ഉദുമൽപേട്ട് അന്തർ സംസ്ഥാന പാതയിൽ പെരിയവര എസ്റ്റേറ്റിന് സമീപമാണ് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്. സേലത്തു നിന്ന് മൂന്നാർ സന്ദർശിക്കാൻ എത്തിയ സേലം സ്വദേശികളുടെ കാറിനു മുന്നിൽ മ്ലാവ് കുറുകെ ചാടിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ മണ്ണ്തിട്ടയിൽ കയറി മറിയുകയായിരുന്നു.രണ്ടര വയസ്സുള്ള കുട്ടിയടക്കം നാലുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...