കൊച്ചി: വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും മതസൗഹാർദ്ദവും സമുദായ സാഹോദര്യവും സംരക്ഷിക്കപ്പെടണമെന്നും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മതസൗഹാർദ്ദവും സമുദായ സാഹോദര്യവും സംരക്ഷിക്കപ്പെടണം. ഇതിനായി മതാചാര്യൻമാരും രാഷ്ട്രീയ, സമുദായ നേതാക്കളും നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണമെന്ന് കർദിനാൾ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ നടത്തുന്ന പ്രസ്താവനകളെയും പ്രവർത്തനങ്ങളെയും ദുർവ്യഖ്യാനിക്കുന്നതിനെതിരെ ജാ​ഗ്രത പാലിക്കണമെന്ന് കർദിനാൾ പ്രസ്താവനയിൽ പറഞ്ഞു. യഥാർഥ ലക്ഷ്യത്തിൽ നിന്ന് മാറ്റി നിർത്തിയുള്ള വ്യാഖ്യാനം തെറ്റിദ്ധാരണകൾക്കും ഭിന്നതയ്ക്കും ഇടയാക്കുമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.


പാലാ ബിഷപ്പ് നർക്കോട്ടിക് ജിഹാദ് പരാമർശം പിൻവലിക്കണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു. പരാമർശം കൂടുതൽ ചർച്ചയാക്കി വിവാദമാക്കേണ്ട ആവശ്യമില്ല. ഇക്കാര്യത്തിൽ മധ്യസ്ഥ ചർച്ചയല്ല വേണ്ടതെന്നും കാന്തപുരം വ്യക്തമാക്കി.


കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി ചർച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം വിഭാഗത്തിന് എതിരായ തന്റെ പ്രയോഗം ബിഷപ്പ് പിൻവലിക്കുകയാണ് വേണ്ടതെന്ന് കാന്തപുരം പറഞ്ഞു.


തെറ്റായ വാദം മുസ്ലിം സമുദായത്തിന് മേൽ ഉന്നയിച്ച വ്യക്തി അത് പിൻവലിക്കണം. ആ തെറ്റ് അദ്ദേഹം തന്നെ തിരുത്തണം. വിഷയത്തിൽ സർക്കാർ നിലപാട് എന്താണെന്ന് വ്യക്തമായിട്ടില്ല. അറിഞ്ഞ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും കാന്തപുരം പറഞ്ഞു. ലൗ ജിഹാദ് ഇസ്ലാമിൽ ഇല്ലെന്നും വ്യക്തികൾ ചെയ്യുന്ന തെറ്റ് ആകാമെന്നും കാന്തപുരം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.