Covid19:പ്രശസ്ത കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു
കോവിഡ് നെഗറ്റീവായശേഷം ആലുവ ജില്ലാ ആശുപത്രിയില്‍ ന്യുമോണിയ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്
ആലുവ: കാര്‍ട്ടൂണിസ്റ്റും സംസ്ഥാന കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ വൈസ് ചെയര്‍മാനുമായ ഇബ്രാഹിം ബാദുഷ (37) അന്തരിച്ചു. കോവിഡ് നെഗറ്റീവായശേഷം ആലുവ ജില്ലാ ആശുപത്രിയില്‍ ന്യുമോണിയ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇബ്രാഹിം ബാദുഷ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി കാര്ട്ടൂണുകള് ഉപയോഗിച്ച് പ്രചാരണം നടത്തിയിരുന്നു.
ALSO READ : വാക്സിൻ നയത്തിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; വാക്സിൻ നയം യുക്തമല്ലെന്ന് കോടതി
രണ്ടാഴ്ചയായി ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാദുഷ രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയതാണ്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയായിരുന്നു മരണം. അദ്ദേഹത്തിൻറെ നിരവധി കാർട്ടൂണുകൾ ജനശ്രദ്ധ നേടിയിട്ടുണ്ട്.
Also Read: SBI Alert: ജൂൺ 30 നകം ഇത് പൂർത്തിയാക്കുക, ഇല്ലെങ്കിൽ പണികിട്ടും!
കാർട്ടൂണുകൾ ഡിജിറ്റലാക്കിയാണ് അദ്ദേഹം കൊടുത്തിരുന്നത്. ഇതിന് പുറമെ മറ്റ് ഭാഷകളിലെ ചലചിത്രതാരങ്ങൾക്കും അദ്ദേഹം കാർട്ടൂണുകൾ തയ്യാറാക്കി നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...