തന്‍റെ നഗ്നശരീരത്തില് കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചു; രഹന ഫാത്തിമയ്ക്കെതിരെ കേസ്
സ്വന്തം നഗ്നശരീരത്തില് കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച രഹന ഫാത്തിമയ്ക്കെതിരെ കേസ്. IT Act പ്രകാരം തിരുവല്ല പോലീസാണ് കേസെടുത്തത്. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.വി. അരുണ്‍പ്രകാശാണ് പരാതി സമര്‍പ്പിച്ചത്.
തിരുവനന്തപുരം: സ്വന്തം നഗ്നശരീരത്തില് കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച രഹന ഫാത്തിമയ്ക്കെതിരെ കേസ്. IT Act പ്രകാരം തിരുവല്ല പോലീസാണ് കേസെടുത്തത്. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.വി. അരുണ്‍പ്രകാശാണ് പരാതി സമര്‍പ്പിച്ചത്.
ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് രഹന ഫാത്തിമയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് മക്കള്‍ ചിത്രം വരയ്ക്കുന്ന വീഡിയോ രഹന പങ്കുവച്ചിരിക്കുന്നത്. സ്ത്രീ ശരീരത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചുമുള്ള മിഥ്യാ ധാരണകളെ കുറിച്ചുമാണ് വീഡിയോ. Body Art And Politics എന്ന അടിക്കുറിപ്പാണ് രഹന വീഡിയോയ്ക്ക് നല്കിയിരിക്കുന്നത്. അമ്മയുടെ നഗ്നതയും ശരീരവും കണ്ടുവളര്‍ന്ന ഒരാള്‍ക്ക് സ്ത്രീ ശരീരത്തെ അപമാനിക്കാനാകില്ലെന്നാണ് രഹന തന്‍റെ വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.
ജൂണ്‍ 19നു റിലീസ് ചെയ്ത ഈ വീഡിയോ ഇതുവരെ കണ്ടത് ഒന്നര ലക്ഷത്തിലധികം ആളുകളാണ്. വീഡിയോയ്ക്കെതിരെ വന്‍ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.