ആലപ്പുഴ: എന്‍സിപി വനിതാ നേതാവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ കേസെടുത്തു. കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. കോടതി നിർദ്ദേശത്തെ തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇക്കഴിഞ്ഞ ആഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ ചേർന്ന യോഗത്തിലാണ് നേതാക്കൾ തമ്മിൽ സംഘർഷം ഉണ്ടായത്. ഇതിനിടെയാണ് ക്ഷുഭിതനായി എംഎൽഎ വനിതാ നേതാവിനെ കയ്യേറ്റം ചെയ്തതായി പരാതി ഉയർന്നത്. 

Read Also: Jammu Kashmir Encounter: ജമ്മുകശ്മീരിൽ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ച് സുരക്ഷാ സേന; ആയുധങ്ങൾ പിടികൂടി


എൻസിപി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസി‍ഡന്‍റ് ആലിസ് ജോസിയെ മ‍‍ര്‍ദ്ദിച്ച കേസിലാണ് എംഎൽഎയെ പ്രതി ചേർ‍ത്ത് കേസെടുത്തിരിക്കുന്നത്. എൻസിപിയുടെ നാല് സംസ്ഥാന - ജില്ലാ നേതാക്കളേയും എംഎൽഎക്കൊപ്പം പ്രതി ചേര്‍ത്തിട്ടുണ്ട്. 


ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് സന്തോഷ് കുമാര്‍, വൈസ് പ്രസിഡന്‍റ് ജോബിള്‍ പെരുമാള്‍, സംസ്ഥാന നിര്‍വാഹക സമിതിഅംഗങ്ങളായ റഷീദ്, രഘുനാഥൻ നായര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. സംഘം ചേര്‍ന്ന് മര്‍ദ്ദിക്കല്‍, അസഭ്യം വിളിക്കല്‍, പരിക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. 

Read Also: India vs South Africa T20: കാര്യവട്ടത്ത് ഇന്ന് ക്രിക്കറ്റ് പൂരം; ആവേശത്തിൽ ആരാധകർ


കഴിഞ്ഞ ആഗസ്റ്റ് 23-നാണ് എംഎൽഎക്കെതിരെ ആലിസ് ജോസി പൊലീസിന് പരാതി നൽകിയത്. നടപടി ഇല്ലാതിരുന്നതിനെ തുട‍ര്‍ന്ന് അവര്‍ പിന്നീട് കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.