Suraj Venjarammoodu: അലക്ഷ്യമായ ഡ്രൈവിംഗ്; നടൻ സുരാജിനെതിരെ കേസ്, കാറുമായി സ്റ്റേഷനിൽ ഹാജരാകണം
Case registerd against Suraj Venjarammoodu: മലപ്പുറം മഞ്ചേരി സ്വദേശിയായ ശരത്ത് എന്നയാൾക്കാണ് അപകടത്തിൽ പരിക്കേറ്റത്.
തിരുവനന്തപുരം: നടൻ സുരാജ് വെഞ്ഞാറമ്മൂടിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരുക്കേറ്റിരുന്നു. എറണാകുളം പാലാരിവട്ടത്ത് ഉണ്ടായ വാഹനാപകടത്തിന് പിന്നാലെയാണ് സൂരാജിനെതിരെ കേസ് എടുത്തത്. പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അലക്ഷ്യമായി വാഹനമോടിച്ചതിനാണ് സുരാജിനെതിരെ കേസ് എടുത്തിരിക്കുന്നത്. അപകടമുണ്ടാക്കിയ കാറുമായി പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും അദ്ദേഹത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്നു സുരാജിന്റെ വാഹനം എതിർ ദിശയിൽ എത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ബൈക്ക് യാത്രികനായ ശരത്ത് എന്നയാൾക്ക് പരിക്കേറ്റു. ശരത്തിന്റെ കാലിനാണ് പരിക്കേറ്റത്. തുടർന്ന് ശരത്തിനെ പാലാരിവട്ടം പോലീസ് സ്റ്റേഷന് തൊട്ടടുത്ത് തന്നെയുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശരത്തിന്റെ കാലിനേറ്റ പരിക്ക് ഗുരുതരമല്ലെങ്കിലും ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതായാണ് വിവരം. മലപ്പുറം മഞ്ചേരി സ്വദേശിയാണ് ശരത്ത്. അപകടത്തിന് പിന്നാലെ സുരാജും ആശുപത്രിയിൽ എത്തിയിരുന്നു. സുരാജിന് കാര്യമായ പരിക്കുകളില്ലാത്തതിനാൽ പിന്നീട് അദ്ദേഹം ആശുപത്രിയിൽ നിന്ന് മടങ്ങി.
പൊലീസ് സേന ജനങ്ങളുടെ സുരക്ഷയ്ക്ക്: ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല; വിമർശിച്ച് വി.മുരളീധരൻ
തിരുവനന്തപുരം: ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. നികുതിപ്പണത്തിൽ നിന്ന് ശമ്പളം നൽകി സേനയെ സൃഷ്ടിച്ചത് ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല. പട്ടാപ്പകൽ നഗരമധ്യത്തിൽ ബലാത്സംഗക്കൊല സംഭവിക്കുന്നത് ആരുടെ വീഴ്ചയെന്നതിൽ അന്വേഷണം വേണമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
ആലുവ സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി വേണം. പ്രതിയെപ്പറ്റി പ്രദേശവാസികൾക്ക് പരാതിയുണ്ടായിരുന്നു. മാർക്കറ്റിന് സമീപം സാമൂഹൃവിരുദ്ധരുടെ ഓപ്പൺബാർ പ്രവർത്തിക്കുന്നതായി പരാതിയുണ്ടായിരുന്നു. എല്ലാം അവഗണിച്ച പൊലീസ്, പെൺകുട്ടി കാണാതായി എന്നറിഞ്ഞിട്ടും നിഷ്ക്രിയമായി തുടർന്നു. പ്രതി ഒരു ദിവസമാകെ പൊലീസിനെ കബളിപ്പിക്കുന്നതും നമ്മൾ കണ്ടെന്നും വി.മുരളീധരൻ വിമർശിച്ചു.
അതിക്രമങ്ങൾ ആവർത്തിക്കുമ്പോഴും പൊലീസിന് എന്താണ് ചെയ്യേണ്ടതെന്ന് അറിയുന്നില്ലെങ്കിൽ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നവർക്ക് വേണ്ട നിർദേശം നൽകാനാകണം. ഭരണനേതൃത്വം ഇക്കാര്യങ്ങളെ ഇനിയെങ്കിലും ഗൗരവമായി കാണണം. കുറ്റകൃത്യം നടന്ന ശേഷം പ്രതിയെ പിടിച്ചെന്ന് വീമ്പ് പറയുകയല്ല കേരളത്തിന് വേണ്ടതെന്നും ജനത്തിന് സുരക്ഷ ഒരുക്കാൻ പൊലീസിന് കഴിയണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അതിഥികളെന്ന് വിളിക്കുന്നതെല്ലാം നല്ലതാണ്. എന്നാൽ ആരെല്ലാമാണ് അതിഥികളെന്ന് മുഖ്യമന്ത്രിക്കും കൂട്ടർക്കും ധാരണവേണം. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം വർധിക്കുകയാണ്. തൊഴിലാളികളുടെ ഡാറ്റ ബാങ്ക് അധികൃതരുടെ കയ്യിലുണ്ടോയെന്നും ക്യാമ്പുകളിൽ പരിശോധന നടക്കാറുണ്ടോയെന്നും വി.മുരളീധരൻ ചോദിച്ചു. സർക്കാരിന്‍റെ കഴിവില്ലായ്മയ്ക്ക് ജനം ജീവൻ കൊടുക്കേണ്ട അവസ്ഥയെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...