Siddharth death case: സിബിഐ ഉടനടി അന്വേഷണം ഏറ്റെടുക്കണം; ഹർജിയുമായി സിദ്ധാർത്ഥന്റെ അച്ഛൻ ഹൈക്കോടതിയിൽ
Siddharth death case: സിബിഐ അന്വേഷണം നടത്താനുള്ള സർക്കാരിന്റെ ഉത്തരവ് നാമമാത്രമാണെന്ന് പിതാവ്.
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ജെ.എസ്. സിദ്ധാർത്ഥിന്റെ ദുരൂഹ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഉടനടി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർത്ഥിന്റെ പിതാവ് റ്റി.ജയപ്രകാശ് ഹൈക്കോടതിയിൽ ഹർജ്ജി ഫയൽ ചെയ്തു.
സിബിഐ അന്വേഷണം നടത്താനുള്ള സംസ്ഥാനസർക്കാരിന്റെ ഉത്തരവ് നാമമാത്രമാണെന്നും അന്വേഷണത്തിനുള്ള രേഖകൾ കൈമാറാതെ മേൽനടപടികൾ ബോധപൂർവം വൈകിപ്പിക്കുകയാണെന്നും, അതുവഴി കുറ്റവാളികളായി കണ്ടെത്തി ഇതിനകം അറസ്റ്റ് ചെയ്യപ്പെട്ടുള്ളവർക്ക് ജാമ്യം ലഭിക്കാൻ സഹായമാകുമെന്നും, തെളിവുകൾ നശിപ്പിക്കപ്പെടുമെ ന്നതും കൊണ്ട് കേസിന്റെ അന്വേഷണം സിബിഐ ഉടനടി ഏറ്റെടുക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
സംസ്ഥാന പോലീസ് ഇതിനകം നടത്തിയിട്ടുള്ള തെളിവുകളുടെ പ്രാഥമിക റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും സിബിഐ ക്ക് കൈമാറാൻ വൈകരുതെന്നും, സിബിഐ ശരിയായ ദിശയിൽ അന്വേഷണം നടത്തി മരണത്തിനു ഉത്തരവാദികളായ കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും സിദ്ധാർത്ഥിന്റെപിതാവ് ഹർജ്ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രസർക്കാർ മന്ത്രാലയം, സിബിഐ, കേരള സർക്കാർ എന്നിവരെ എതിർ ക ക്ഷികളാക്കി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേനയാണ് ഹർജ്ജി ഫയൽചെയ്തിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.