തിരുവനന്തപുരം : നഴ്സിങ് പിജി പ്രവേശനത്തിനുള്ള ഈ വർഷത്തെ എൻട്രൻസ് പരീക്ഷയുടെ സ്കോർ പ്രവേശന പരീക്ഷ കമ്മീഷ്ണർ (സിഇഇ) പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 16നായിരുന്നു കമ്പ്യൂട്ടർ അടിസ്ഥാനത്തിൽ നടത്തിയ പ്രവേശന പരീക്ഷയുടെ സ്കോർ പുറത്ത് വിട്ടത്. നേരത്തെ 17-ാം തീയതി സ്കോർ സിഇഇ പുറത്ത് വിട്ടിരുന്നു. എന്നാൽ പരീക്ഷാർഥികളുടെ പരാതിയെ തുടർന്ന് തിരത്തലുകൾ വരുത്തിയാണ് സിഇഇ ഇന്നലെ സെപ്റ്റംബർ 25ന് സ്കോർ വീണ്ടും പുറത്ത് വിട്ടിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

www.cee.kerala.gov.in എന്ന സിഇഇയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് നഴ്സിങ് പിജി പ്രവേശ പരീക്ഷ സ്കോർ പുറത്ത് വിട്ടിരിക്കുന്നത്. സിഇഇയുടെ വെബ്സൈറ്റിൽ പ്രവേശിച്ചതിന് ശേഷം പിജി നഴ്സിങ് 2023 പരീക്ഷാർഥികളുടെ പോർട്ടിലിൽ പ്രവേശിച്ചാൽ സ്കോർ അറിയാൻ സാധിക്കുന്നത്.


ALSO READ : AIIMS Recruitment 2023: 1 ലക്ഷം രൂപ മുതൽ ശമ്പളം; എയിംസിൽ ജോലി ചെയ്യാം, അപേക്ഷിക്കേണ്ട വിധം


സ്കോർ എങ്ങനെ അറിയാം


- www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക
- തുടർന്ന് PG Nursing 2023- Candidate Portal ൽ ക്ലിക്ക് ചെയ്യുക
-ശേഷം തുറന്ന് വരുന്ന പേജിൽ പരീക്ഷാർഥിയുടെ ആപ്ലിക്കേൻ നമ്പരും പാസ്വേർഡും അസെസ്സ കോഡും (ക്യാപ്ചെ) നൽകി ലോഗിൻ ചെയ്യുക.
-തുടർന്ന് നഴ്സിങ് പിജി പ്രവേശനത്തിനുള്ള പരീക്ഷയുടെ സ്കോർ ലഭിക്കുന്നതാണ്.


സ്വദേശം, ദേശീയത സംബന്ധിച്ചുള്ള ഏതെങ്കിലും രേഖകളിൽ വ്യക്തയില്ലാത്ത പരീക്ഷാർഥികളുടെ ഫലം പിടിച്ചുവെക്കുന്നതാണ് പ്രവേശന പരീക്ഷവ കമ്മീഷ്ണറേറ്റ് അറിയിച്ചു. അത്തരത്തിൽ പ്രശ്നം നേരിടുന്ന പരീക്ഷാർഥികൾ ദേശീയത (നാഷ്ണാലിറ്റി) വ്യക്തമാക്കുന്ന രേഖകളും മറ്റു അനുബന്ധ രേഖകൾ അപ്ലേഡ് ചെയ്താൽ മാത്രം ഫലം കാണാൻ സാധിക്കൂ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാം