തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കാലത്ത് ആരംഭിച്ച് ഭക്ഷ്യകിറ്റ് ഇത്തവണത്തെ ഓണത്തിനും നൽകും. 14 ഇനങ്ങൾ അടങ്ങിയ കിറ്റാണ് ഇത്തവണ നൽകുന്നത്. ഇതിനായി 425 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൂടാതെ നിത്യോപയോഗ സാധനങ്ങളിലെ ജിഎസ്ടി തല്ക്കാലം സംസ്ഥാനത്ത് നടപ്പാക്കില്ല. പുതുതായി ഏർപ്പെടുത്തിയ അഞ്ച് ശതമാനം ജിഎസ്ടിയും സംസ്ഥാനത്ത് ചുമത്തില്ലയെന്ന് മുഖ്യമന്ത്രി അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നികുതി പിൻവലിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് എഴുതിയിട്ടുണ്ട്. ആഡംബര വസ്തുക്കളുടെ നികുതി കൂട്ടാനാണ് സർക്കാർ ആവശ്യപ്പെട്ടത്. ജി.എസ്.ടി കൗൺസിലിലും സർക്കാർ എടുത്തത് ഇതെ നിലപാടാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ സംസ്ഥാനത്താനത്തിന്‍റെ വായ്പ പരിതിക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയതിനും മുഖ്യമന്ത്രി വിമർശനം ഉന്നയിക്കുകകയും ചെയ്തു. കിഫ്ബി വായ്പ സർക്കാർ കടമായാണ് കേന്ദ്രം കാണുന്നത്. ഇത് തെറ്റാണെന്ന് പിണറായി വിജയൻ വ്യക്തമാക്കി. 


ALSO READ : സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി ചെലവഴിച്ച പണം ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്നും തിരിച്ച് പിടിക്കണം: വി.ഡി സതീശൻ


കേരളത്തിൽ വ്യവസായ മേഖല വളർച്ചയുടെ പാതയിലാണ്. വിവിധതരം നിക്ഷേപ വാഗ്ദാനങ്ങള്‍ വരുന്നുണ്ട്. ടാറ്റ ഇലെക്സി 75 കോടിയുടെ നിക്ഷേപ വാഗ്ദാനം നൽകിയിട്ടുണ്ട്. 20000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിയായ ടിസിഎസ് തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്ടർ നിയമനത്തെ മുഖ്യമന്ത്രി ന്യായികരിക്കുകയും ചെയ്തു. സർക്കാർ സർവീസിലുള്ള ഒരാളെ ചുമതലകൾ നൽകേണ്ടി വരും. എന്നാൽ മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണം സംബന്ധിച്ചുള്ള അന്വേഷണത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലയെന്നു മുഖ്യമന്ത്രി അറിയിച്ചു.


സിൽവർ ലൈൻ പദ്ധതി സർക്കാരിന്റെ പ്രധാന പദ്ധതികളിൽ ഒന്നാണ്. ഇതിന് അനുമതി ലഭിക്കാൻ സാധാരണ തടസ്സമൊന്നും ഉണ്ടാകാറില്ല. പദ്ധതി നടപ്പിലാക്കാൻ ധൃതി കാട്ടിയതല്ല. അനുമതി ലഭിക്കുമ്പോഴേക്കും ചിലകാര്യങ്ങള്‍ തയ്യാറാക്കി വയ്ക്കാമൊന്ന് കരുതിയതാണ്. കേന്ദ്രാനുമതിയോടെ മാത്രമേ സിൽവർലൈൻ നടപ്പാക്കാനാകു. സാമൂഹികാഘാത പഠനത്തിന് കേന്ദ്ര നിലപാട് തടസ്സമായി മാറി. സിൽവർലൈൻ എൽഡിഎഫിന്റ പദ്ധതി അല്ല നാടിന്റെ പദ്ധതിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.