തിരുവനന്തപുരം: 29 രൂപ വിലയുമായി ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. ഒരു കിലോയ്ക്ക് 29 രൂപ നിരക്കിൽ 5 കിലോയുടെയും 10കിലോയുടെയും പാക്കറ്റുകൾ ആയിട്ടാണ് അരി ലഭ്യമാക്കുകയെന്ന് ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. നാഫെഡ്, നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ എന്നീ സംവിധാനങ്ങളിലൂടെയാകും അരി പൊതുവിപണിയിൽ എത്തിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: മാസപ്പടി വിവാദം; കേന്ദ്ര ഏജൻസിയുടെ അന്വേഷണസംഘം തിരുവനന്തപുരത്ത് പരിശോധന നടത്തുന്നു


5  ലക്ഷം ടൺ അരിയാണ് ചില്ലറ വിപണി വില്പനയ്ക്കായി കേന്ദ്രം അനുവദിച്ചിരിക്കുന്നത്. തൃശ്ശൂരിൽ 29 രൂപ നിരക്കിൽ 150 പായ്ക്കറ്റ് പൊന്നി അരിയുടെ വിൽപ്പനയാണ് നടത്തിയത്. അതേസമയം വരും ദിവസങ്ങളിൽ മറ്റു ജില്ലകളിലും ഭാരത് അരിയുടെ വിതരണം നടത്തും.


ഉപഭോക്താക്കൾക്ക് നേരിട്ടും ഈ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും അരി വാങ്ങിക്കാം.  ഭാരത് അരി വിപണിയിലെത്തിക്കുന്നതിനു മുന്നോടിയായി നിലവിലുള്ള സ്റ്റോക്ക് കണക്കുകള്‍ അറിയിക്കാൻ സർക്കാർ വ്യാപാരികളോട് നിർദേശിച്ചിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.