പത്തനംതിട്ട: അധികാരത്തിൽ വന്നാൽ 10കോടി തൊഴിൽ രഹിതർക്ക് തൊഴിൽ നൽകുമെന്നു പറഞ്ഞ കേന്ദ്ര സർക്കാർ 10 ലക്ഷം പേർക്ക്പോലും തൊഴിൽ നൽകാതെ ഇന്ത്യയിലെ  ഭൂരിഭാഗം വരുന്ന യുവത്വത്തെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ സനോജ്. പത്തനംതിട്ടയിൽ നടന്ന സമ്മേളനത്തിൽ മാധ്യമങ്ങളെ അഭിസംബോധനചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

ചരിത്രത്തിൽ ആദ്യമായി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായി ട്രാൻസ്‌ജെന്റർ വിഭാഗത്തിൽ നിന്നുള്ള ലയ മരിയ ജോസിനെ കോട്ടയത്തുനിന്നും തിരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 

Read Also: സർക്കാർ നൽകിയ ഉറപ്പ് ലംഘിച്ചതിനെതിരെ പ്രക്ഷോഭവുമായി ഡോക്ടർമാർ


കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന അങ്ങേയറ്റം ജനവിരുദ്ധ നയങ്ങളിൽ പ്രധാനപ്പെട്ട ഇരകളായി മാറുന്നത് യുവത്വമാണെന്നും,  ഇന്ത്യയുടെ ജനസംഖ്യയിൽ വലിയ ശതമാനം യുവത്വത്തിനും തൊഴിലെന്നത് സ്വപ്നമായി മാറിയെന്നും അങ്ങേയറ്റം വഞ്ചനാപരമായ സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിചേർത്തു.


ഡിവൈഎഫ്ഐ പതിനഞ്ചാമത് പൊതുസമ്മേളനത്തിൻ്റെ അവസാന ദിവസമായ ഏപ്രിൽ 30ന് നടന്ന തിരഞ്ഞെടുപ്പിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായി വി കെ സനോജ് തന്നെ തുടരും. വി വസീഫ് പുതിയ സംസ്ഥാന പ്രസിഡൻ്റായും,ജെ എസ് അരുൺ ബാബു ട്രഷറർ ആയും തുടരും.

Read Also: പിസി ജോർജിന്റെ അറസ്റ്റ്: അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം: കെ.സുരേന്ദ്രൻ 


പുതിയ കമ്മറ്റിയിൽ 25  സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാന കമ്മറ്റി അംഗങ്ങളുമാണ് ഉള്ളത്. എസ് സതീഷ് , ചിന്താ ജെറോം , കെ യു ജെനീഷ് കുമാർ തുടങ്ങിയവർ സംസ്ഥാന കമ്മറ്റിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 
ആർ. രാഹുൽ, അർ ശ്യാമ, ഡോ. ഷിജുഖാൻ,  തുടങ്ങിയവർ ഉപഭാരവാഹികളാകും.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ