Thiruvananthapuram : കേരളത്തിലെ കോവിഡ് രോഗവ്യാപനത്തിൽ (Covid 19) ആശങ്കയറിയിച്ച് കേന്ദ്ര സർക്കാർ (Central Government) കേരളത്തിന് (Kerala) കത്തയച്ചു. കഴിഞ്ഞ മാസം രാജ്യത്ത് സ്ഥിരീകരിച്ച ആകെ കോവിഡ് രോഗബാധയിൽ 55 ശതമാനവും കേരളത്തിൽ നിന്നാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. മാത്രമല്ല കേരളത്തിലെ കോവിഡ് മരണനിരക്കും കൂടിയിട്ടുണ്ടെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിൽ കോവിഡ് രോഗബാധയും മരണനിരക്കും വർധിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. കണക്കുകൾ അനുസരിച്ച് കേരളത്തിൽ കഴിഞ്ഞാഴ്ച മാത്രം  2118 പേർ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു . അതിന് മുമ്പുള്ള ആഴ്ച കേരളത്തിൽ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്   1890 പേരായിരുന്നു.


ALSO READ: Covid Vaccine: വാക്സിൻ എടുക്കാത്ത അദ്ധ്യാപകരുടെ വിവരങ്ങൾ വിദ്യാഭ്യാസ മന്ത്രി ഇന്ന് പുറത്തുവിടും


നിലവിൽ കേരളത്തിൽ തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് കൂടുതൽ മരണനിരക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം തിരുവനന്തപുരം, കോട്ടയം,കോഴിക്കോട്, വയനാട് ജില്ലകളിൽ വളരെ ഉയർന്ന കോവിഡ് നിരക്കുകളാണ് ഉള്ളത്. ഈ ജില്ലകളിൽ എല്ലാം കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ മുകളിലാണ്.


ALSO READ: Omicron| എല്ലാം സു സജ്ജം, യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ്


ഈ ജില്ലകളിൽ തുടർച്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ മുകളിൽ നില്കുന്നതിലും കേന്ദ്ര സർക്കാർ ആശങ്ക അറിയിച്ചിട്ടുണ്ട്. രാജ്യത്ത്  പോസിറ്റിവിറ്റി നിരക്ക് ഉയർന്ന തോതിൽ നിൽക്കുന്ന 18 ജില്ലകളിൽ പരിശോധന കർശനമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 


ALSO READ: Omicron Calicut | കോഴിക്കോട് ഒമിക്രോൺ ആശങ്ക? സ്രവം പരിശോധനക്ക് അയച്ചു


അതേസമയം രാജ്യത്ത് ഒമിക്രോൺ കോവിഡ് വകഭേദം ആശങ്ക പരത്തുകയാണ്.  ഗുജറാത്തിലെ ജാംനഗറിൽ  ഇന്ന്  പുതിയ കേസ് റിപ്പോർട്ട് ചെയ്തിരുന്നു.  സിംബാവെയിൽ നിന്നും തിരിച്ചെത്തിയ ജാം നഗർ സ്വദേശിക്കാണ് ഒമിക്രോൺ മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സർക്കാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈ