Central Government Patent : വൈദ്യുതി വിതരണത്തിലെ ഗുണകരമാകുന്ന കണ്ടുപിടുത്തത്തിന് എംജി സർവകലാശാലയ്ക്ക് കേന്ദ്ര സർക്കാർ പേറ്റൻറ്
Central Government Patent : മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രഫ. സാബു തോമസും ഡോ. ജോസ്മിൻ പി. ജോസും ചേർന്ന് നടത്തിയ ഗവേഷണത്തിനാണ് പേറ്റന്റ് ലഭിച്ചിരിക്കുന്നത്.
വൈദ്യുതി വിതരണത്തിൽ വളരെ ഗുണകരമാകുന്ന കണ്ടുപിടുത്തത്തിന് കേന്ദ്ര സർക്കാർ മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഗവേഷണ സംഘത്തിന് പേറ്റൻറ് നൽകി. വളരെ ഉയർന്ന തോതിൽ വൈദ്യുതി കടന്നുപോകുന്ന കേബിളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഇൻസുലേറ്റിംഗ് നാനോ ഡൈലക്ട്രിക് പോളിമർ സംയുക്തങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പേറ്റൻറ് ലഭിച്ചിരിക്കുന്നത്.
മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രഫ. സാബു തോമസും തിരുവല്ല മാർത്തോമ കോളേജിലെ കെമിസ്ട്രി വിഭാഗം അധ്യാപിക ഡോ. ജോസ്മിൻ പി. ജോസും ചേർന്ന് നടത്തിയ ഗവേഷണത്തിനാണ് പേറ്റന്റ് ലഭിച്ചിരിക്കുന്നത്. പോളി എത്തിലിനും നാനോ കണികകളും സംയോജിപ്പിച്ചാണ് ഈ ഗവേഷണ സംഘം പുതിയ പോളിമെർ സംയുക്തം വികസിപ്പിച്ചിരിക്കുന്നത്.
ഫ്രാൻസിലെ ഇൻസാ ലിയോൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരുടെ സഹകരണവും പുതിയ നാനോ കോമ്പസിറ്റ് വികസിപ്പിക്കുന്നതിന് ഇവർക്ക് ലഭിച്ചു. വളരെ കുറഞ്ഞ അളവിൽ അലുമിന നാനോകണങ്ങൾ ക്രോസ് ലിങ്ക്ഡ് പോളി എത്തിലിനിൽ വിന്യസിച്ച് ഉത്പാദിപ്പിക്കുന്ന സംയുക്തത്തിന് ഹൈ വോൾട്ടേജ് കേബിളുകളുടെ ഇൻസുലേഷനുവേണ്ടി നിലവിൽ ഉപയോഗിക്കുന്ന പദാർത്ഥങ്ങളേക്കാൾ ഇരട്ടി ഗുണമേന്മയുണ്ടാകും. താരതമ്യേന കൂടുതൽ കാലം നില നിൽക്കുന്നതു കൊണ്ടു തന്നെ ചിലവ് ഗണ്യമായി കുറയുകയും ചെയ്യും.
സർവകലാശാല 2018 ഒക്ടോബറിലാണ് പേറ്റൻറിന് അപേക്ഷിച്ചത്. വൈദ്യുതി വിതരണ മേഖലയിൽ ഗുണപരമായ മാറ്റത്തിന് വഴി തെളിക്കുന്നതാണ് ഈ കണ്ടുപിടുത്തം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...