ഓക്സിജൻ പ്രതിസന്ധി; കേരളത്തിന് മൂന്ന് പ്ലാന്റുകൾ കൂടി അനുവദിച്ച് കേന്ദ്ര സർക്കാർ
കോട്ടയം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് പുതിയ ഓക്സിജൻ പ്ലാന്റുകൾ അനുവദിച്ചിരിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനം ഓക്സിജൻ (Oxygen) പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മൂന്ന് പ്ലാന്റുകൾ കൂടി അനുവദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോട്ടയം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് പുതിയ ഓക്സിജൻ പ്ലാന്റുകൾ അനുവദിച്ചിരിക്കുന്നത്. കൊല്ലത്ത് പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ്, കോട്ടയത്ത് പാല ജനറൽ ആശുപത്രി, ആലപ്പുഴയിൽ ബീച്ച് ആശുപത്രിയിലുമാണ് പുതിയ ഓക്സിജൻ പ്ലാന്റുകൾ അനുവദിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം (Central Health Ministry) ചീഫ് സെക്രട്ടറിയെ അറിയിച്ചു.
പ്രധാനമന്ത്രിയുടെ (Prime Minister) ഫണ്ടിൽ നിന്ന് രാജ്യത്ത് അനുവദിച്ച 72 പുതിയ ഓക്സിജൻ പ്ലാന്റിൽ മൂന്നെണ്ണമാണ് കേരളത്തിന് ലഭിച്ചത്. ഈ മാസം 31ന് ഓക്സിജന്‍ പ്ലാന്‍റ് യാഥാര്‍ഥ്യമാക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. ഫണ്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കും. ആശുപത്രികളോട് ചേര്‍ന്ന് അനുബന്ധ സ്ഥലം കണ്ടത്തേണ്ടതും അതു പ്രവര്‍ത്തിപ്പിക്കേണ്ടതും സംസ്ഥാനമാണ്.
ALSO READ: Oxygen വിതരണം പ്രതിസന്ധിയിൽ; കാസർകോടും വയനാടും ഓക്സിജൻ ക്ഷാമം
അതേസമയം, കേരളത്തിൽ ഓക്സിജന്റെ ലഭ്യത വർധിക്കുന്നുവെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് ഓക്സിജൻ വിതരണം ചെയ്യാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംസ്ഥാനത്ത് കൊവിഡ് (Covid) രോഗികളുടെ പ്രതിദിന വർധന ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന 219 ടൺ ഓക്സിജനും ഇവിടെ ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
സംസ്ഥാനത്തിന് 450 മെട്രിക് ടൺ ഓക്സിജൻ ആവശ്യമായി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. സംസ്ഥാനത്തിന്റെ കരുതൽ ശേഖരമായ 450 ടണ്ണിൽ ഇനി 86 ടൺ മാത്രമാണ് ബാക്കിയുള്ളത്. തമിഴ്നാടിന് ഇതുവരെ 40 മെട്രിക് ടൺ അനുവദിച്ചു. ഇനി മറ്റ് സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ഓക്സിജൻ ഇല്ല. അതിനാൽ കേരളത്തിൽ ദിനംപ്രതി ഉത്പാദിപ്പിക്കുന്ന 219 മെട്രിക് ടൺ ഓക്സിജനും സംസ്ഥാനത്തിന് തന്നെ നൽകണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യർഥന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...