പക്ഷിപ്പനിയെ കുറിച്ച് പഠനം; കേന്ദ്രസംഘം ഇന്ന് ആലപ്പുഴയിൽ എത്തും
രോഗബാധ സ്ഥിരീകരിച്ച താറാവുകൾ ഉൾപ്പെടെയുള്ള വളർത്ത് പക്ഷികളെ കൊല്ലുന്ന നടപടികൾ ഹരിപ്പാട് കേന്ദ്രീകരിച്ച് നേരത്തെ ആരംഭിച്ചിരുന്നു
പക്ഷിപ്പനിയെ കുറിച്ച് പഠിക്കാനും പ്രതിരോധ നടപടികൾ വിലയിരുത്താനുമായി കേന്ദ്ര സംഘം ഇന്ന് ആലപ്പുഴയിലെത്തുമെന്ന് റിപ്പോർട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലേയും ഡൽഹി എയിംസിലെയും വിദഗ്ദരാകും സംഘത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ച താറാവുകൾ ഉൾപ്പെടെയുള്ള വളർത്ത് പക്ഷികളെ കൊല്ലുന്ന നടപടികൾ ഹരിപ്പാട് കേന്ദ്രീകരിച്ച് നേരത്തെ ആരംഭിച്ചിരുന്നു.
പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ഹരിപ്പാട് വഴുതാനം പാടശേഖരത്തിന് ചുറ്റുമുള്ള വീടുകളിലെ വളർത്ത് പക്ഷികളെ കൊല്ലുന്ന നടപടികൾ കഴിഞ്ഞ ദിവസം മുതൽ തുടങ്ങിയിരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഹരിപ്പാട് മേഖലയിൽ പക്ഷികളുടെ ഉപയോഗവും കച്ചവടവും കടത്തലും നിരോധിച്ച് ഉത്തരവിറങ്ങി.
എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാർത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂർ, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലുമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ചിലർ പക്ഷികളെ ഒളിപ്പിച്ചതായി വിവരം ലഭിച്ചതിനെത്തുടർന്ന് കൂടുതൽ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ തീരുമാനം. നാളെ പ്രദേശത്ത് അണുനശീകരണ പ്രവർത്തനങ്ങളും നടത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...