കൊച്ചി: എറണാകുളം ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനമൊരുക്കുന്നതിന് സഹായവുമായി പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ്. താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി പെരുമ്പാവൂര്‍, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി പറവൂര്‍, താലൂക്ക് ആശുപത്രി പിറവം, സാമൂഹികാരോഗ്യകേന്ദ്രം മാലിപ്പുറം എന്നീ ആശുപത്രികളിലാണ് സംവിധാനം ഒരുക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന്റെ ഭാഗമായാണ് ഈ സ്ഥാപനങ്ങളില്‍ കേന്ദ്രീകൃത ഓക്‌സിജന്‍ സംവിധാനം ഒരുക്കുന്നത്. ഈ സൗകര്യങ്ങള്‍ മറ്റ് ചികിത്സാ സംവിധാനങ്ങള്‍ക്കും ഉപയോഗിക്കാനാവുന്ന വിധത്തിലാണ് സജ്ജമാക്കുന്നത്. 


ALSO READ : EPFO PF Interest Rate : പിഎഫ് പലിശ 8.5 ശതമാനത്തിൽ നിലനിർത്തണമെന്നാവശ്യപെട്ട് കേന്ദ്ര തൊഴിൽ മന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി


പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് സിഎസ്ആര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 28.12 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്. ഈ പദ്ധതി ജില്ലയിലെ ആരോഗ്യമേഖലയ്ക്ക് മുതല്‍ക്കൂട്ടാകും. ദേശീയ ആരോഗ്യദൗത്യം എറണാകുളമാണ് പദ്ധതിയുടെ നിര്‍വഹണം നടത്തുന്നത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.