Nuclear Plant Project Kerala: അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിൽ അനുമതി നൽകാമെന്ന് കേന്ദ്ര ഊർജ്ജ മന്ത്രി
Union Minister Manohar Lal Khattar: മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടാറുമായി കോവളത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രിയുടെ ഉറപ്പ്.
തിരുവനന്തപുരം: ആണവ നിലയം സ്ഥാപിക്കുന്നതിന് കേരളം അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ അനുമതി നൽകാമെന്ന് കേന്ദ്ര ഊർജ്ജ മന്ത്രി മനോഹർ ലാൽ ഖട്ടാർ. മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടാറുമായി കോവളത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രിയുടെ ഉറപ്പ്.
തോറിയം അടങ്ങുന്ന മോണോസൈറ്റ് നിക്ഷേപം കേരളത്തിന്റെ തീരങ്ങളിൽ ധാരാളം ഉണ്ടെന്ന് കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടാർ പറഞ്ഞു. തോറിയം അടിസ്ഥാനമാക്കിയുള്ള ചെറു റിയാക്ടർ സ്ഥാപിച്ചാൽ ഉചിതമാകുമെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. ആണവ നിലയം കേരളത്തിൽ തന്നെ വേണമെന്നില്ലെന്നും സംസ്ഥാനത്തിന് പുറത്തും നിലയം സ്ഥാപിക്കാമെന്നുമാണ് കേരളത്തിന്റെ നിർദേശം.
സംസ്ഥാനത്തെ തോറിയം നിലയത്തിലെത്തിച്ച് വൈദ്യുതി ഉത്പാദനം നടത്താം. യൂണിറ്റിന് ഒരു രൂപയ്ക്ക് തോറിയത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നും കേന്ദ്രമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ കേരളം പറയുന്നു.
കേരളം പരിഗണിച്ച സ്ഥലങ്ങൾ അതിരപ്പള്ളിയും ചീമേനിയുമാണ്. സ്ഥലം കേരളത്തിന് തീരുമാനിക്കാമെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. വിശദമായ പദ്ധതി രേഖകളും കേന്ദ്രമന്ത്രിക്ക് മുന്നിൽ കേരളം അവതരിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.