നൂറ്റാണ്ടുകളുടെ പഴമയോർമ്മിപ്പിച്ച് മുദ്രവടിയും ഓലക്കുടയുമായി പൂമാലക്കാവിലെ കൂട്ടായിക്കാരെത്തി
ഓരോ വീടുകളിൽ നിന്നും ശേഖരിക്കുന്ന നെല്ല്, തേങ്ങ, പണം എന്നിവ ഉപയോഗിച്ചാണ് കലശാട്ട് അടിയന്തിരം നടത്തുന്നത്. ഒരു വർഷത്തേക്ക് തിരഞ്ഞെടുക്കപെടുന്ന കൂട്ടായിക്കാർ വൃതശുദ്ധിയോടെ ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിച്ച് വിവിധ ചടങ്ങുകൾക്ക് ശേഷം മുദ്ര വടിയും ഓലക്കുടയും ചാണകം മെഴുകിയ കുട്ടയുമായി നഗ്നപാദരായാണ് ക്ഷേത്രപരിധിയിലെ വീടുകളിലെത്തുക.
കണ്ണൂർ: നൂറ്റാണ്ടുകൾക്ക് മുൻപുള്ള ആചാരാനുഷ്ഠാനങ്ങൾ കൈവിടാതെ കണ്ണൂർ തലയന്നേരി പൂമാലക്കാവിലെ കൂട്ടായിക്കാർ പിരിവിനിറങ്ങി. മിഥുനം 29 ന് നടക്കുന്ന കലശാട്ട് അടിയന്തിരത്തിന് മുന്നോടിയായാണ്
കൂട്ടായിക്കാർ വീട് വീടാന്തരം പിരിവിനിറങ്ങുന്നത്.
ഓരോ വീടുകളിൽ നിന്നും ശേഖരിക്കുന്ന നെല്ല്, തേങ്ങ, പണം എന്നിവ ഉപയോഗിച്ചാണ് കലശാട്ട് അടിയന്തിരം നടത്തുന്നത്. ഒരു വർഷത്തേക്ക് തിരഞ്ഞെടുക്കപെടുന്ന കൂട്ടായിക്കാർ വൃതശുദ്ധിയോടെ ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിച്ച് വിവിധ ചടങ്ങുകൾക്ക് ശേഷം മുദ്ര വടിയും ഓലക്കുടയും ചാണകം മെഴുകിയ കുട്ടയുമായി നഗ്നപാദരായാണ് ക്ഷേത്രപരിധിയിലെ വീടുകളിലെത്തുക.
Read Also: കല്ലേറിൽ ഡിവൈഎസ്പിക്ക് പരിക്ക്;കോട്ടയം കളക്ടറേറ്റിനു മുന്നിൽ സംഘർഷം
വിവിധ ക്ഷേത്രങ്ങളിലെ കൂട്ടായിക്കാർ മുദ്ര വടി എടുക്കാറുണ്ടെങ്കിലും ഓലക്കുട കൈയിലേന്തി പിരിവിനിറങ്ങുന്നത് വിരളമാണ്. കൂട്ടായിക്കാരുടെ ഓലക്കുടകൾ ഓരോ വർഷവും പുതുതായി നിർമ്മിക്കുന്നവയാണ്. കൂട്ടായിക്കാർ ഉപയോഗിച്ച ഓലക്കുടയും മുദ്ര വടിയും ഒരു വർഷം വരെ അവരുടെ വീടുകളിൽ ദൈവീക ചൈതന്യത്തോടെ സൂക്ഷിക്കും.
ക്ഷേത്രത്തിലെ സമുദായികൾ നറുക്കിട്ടെടുത്ത നാല് വാല്യക്കാരെയാണ് കൂട്ടായികാരായി നിശ്ചയിക്കുന്നത്. അന്തിത്തിരിയൻ ഭണ്ഡാരപ്പുരയുടെ തിരുമുറ്റത്ത് വെച്ച് കൂട്ടായിക്കാരെ മഞ്ഞക്കുറിയിട്ട് അനുഗ്രഹിച്ച് മുദ്ര വടിയും നൽകിയ ശേഷമാണ് പിരിവിനിറങ്ങുന്നത്.
Read Also: തമിഴ്നാട് സ്വദേശിനി ഗുരുവായൂർ ക്ഷേത്രത്തിൽ കുഴഞ്ഞുവീണു
കുട്ടായിക്കാർ നടത്തേണ്ട ആദ്യ അടിയന്തിരമാണ് മിഥുനം 29 മുതൽ 31 വരെ നടക്കുന്ന കലശാട്ട് അടിയന്തിരം. അടിയന്തിരത്തിന്റെ ചിലവ് ക്ഷേത്ര പരിധിയിലെ ജനങ്ങളിൽ നിന്നാണ് പിരിച്ചെടുക്കുന്നത്. ക്ഷേത്ര വിവിധ സ്ഥലങ്ങളിൽ പതിനഞ്ച് ദിവസത്തോളം ഇവർ പിരിവിനായി വീടുകളിലെത്തും.
ദിവസങ്ങളോളം ദേശത്ത് സഞ്ചരിക്കുന്ന ഇവർക്ക് ഓരോ ദിക്കിൽ എത്തുമ്പോഴും ആ പ്രദേശത്തുള്ള വീടുകളിൽ ഉച്ചഭക്ഷണം ഒരുക്കും. കാലത്തിന്റെ കുത്തൊഴുക്കിൽ വിവിധ ക്ഷേത്രങ്ങളിൽ കുടകളുടെയും മുദ്രവടികളുടെയും എണ്ണം കുറച്ച് ചടങ്ങുകൾ നടത്തുന്നുണ്ടെങ്കിലും നാല് കൂട്ടായിക്കാരും ഓലക്കുടയും മുദ്രവടിയും ഉപയോഗിക്കുന്നത് ഈ കാവിലാണന്ന് പറയപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...