തൃശൂർ: തൃശൂർ വടക്കാഞ്ചേരി അകമലയിൽ ഉരുൾപൊട്ടൽ സാധ്യതയെന്ന് മുന്നറിയിപ്പ്. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം നാല് വകുപ്പുകൾ ചേർന്ന് പ്രദേശത്ത് സംയുക്ത പരിശോധന നടത്തി. പരിശോധനയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ ആളുകളോട് മാറി താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

മണ്ണിനടിയിലൂടെ ഉറവുള്ളതിനാൽ അപകടസാധ്യത കൂടുതലാണെന്നും പരിശോധനാ സംഘം റിപ്പോർട്ട് നൽകി. മൈനിങ് ആൻ്റ് ജിയോളജി, സോയിൽ കൺസർവേഷൻ, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരും റവന്യൂ സംഘവും അമലയിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പ്രദേശവാസികൾ മഴക്കാലം കഴിയുന്നത് വരെ മാറി താമസിക്കണമെന്ന് നിർദേശം നൽകിയത്.


മഴക്കാലം കഴിയുന്നത് വരെ ഏത് നിമിഷവും ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണ്ണിന് ബലക്കുറവുണ്ടെന്നും മണ്ണിനടിയിലൂടെ ഉറവുള്ളതിനാൽ അപകടസാധ്യത വളരെ കൂടുതലാണെന്നും ജിയോളജിസ്റ്റുകൾ നഗരസഭയെ അറിയിച്ചു. ഈ മേഖലയിലയിൽ 41 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരോട് മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് വടക്കാഞ്ചേരി നഗരസഭ അറിയിച്ചു.


ALSO READ: വയനാട് ഉരുൾപൊട്ടലിൽ ജീവനോടെ ഇനിയാരും അവശേഷിക്കുന്നില്ല; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി


കുടുംബങ്ങൾക്ക് മാറുന്നതിന് ആവശ്യമായ ക്യാമ്പുകൾ ഒരുക്കിയതായും നഗരസഭാ ചെയർമാൻ അറിയിച്ചു. അതേസമയം, കോഴിക്കോട് ബാലുശേരിയിലും ജനങ്ങൾ ഭീതിയിലാണ്. മലവെള്ളം വലിയ ശബ്ദത്തോടെ ഭൂമിയിലേക്ക് ഒലിച്ചിറങ്ങുന്നതായി നാട്ടുകാര്‍ പറയുന്നു. കോട്ടൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പൂനത്ത് തുരുത്തമല കോളനിക്ക് സമീപമാണ് മലവെള്ളം വലിയ ശബ്ദത്തിൽ ഒലിച്ചിറങ്ങുന്നതായി നാട്ടുകാർ പറയുന്നത്.


ശബ്ദം കേട്ടതോടെ പ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലാണ്. സംഭവം ശ്രദ്ധയിൽപെടുത്തിയതോടെ പേരാമ്പ്രയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. വയനാട് ഉരുൾപൊട്ടലിൽ മരണം 288 ആയി. 240 പേരെ കാണാതായിട്ടുണ്ട്. സൈന്യം ബെയ്ലി പാലം നിർമിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിരിക്കുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.