Chandrika: ചന്ദ്രികയുടെ വരിക സംഖ്യാ പിരിവിൽ അഴിമതി, 2016 മുതൽ പിരിച്ച കോടികൾ ആവി?
2016-17-ൽ പിരിച്ച 16.5 കോടി, 2020ലും 2021ലും പിരിച്ച തുക എന്നിവയാണ് കാണാതായത്
കോഴിക്കോട്: മുസ്ലീം ലീഗ് മുഖ പത്രമായ ചന്ദ്രികയുടെ വരി സംഖ്യാ പിരിവിൽ അഴമതിയെന്ന് ആരോപണം. ഇത് സംബന്ധിച്ച് ജീവനക്കാരുടെ കത്ത് പുറത്ത് വന്നു.
കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണങ്ങളും ഒറ്റപ്പെടുത്തലും ശക്തമാവുന്നതിനിടയിലാണ് പുതിയ സംഭവ വികാസങ്ങൾ. 2021- മെയിലാണ് ഇത് സംബന്ധിച്ച് ജീവനക്കാർ ലീഗ് നേതൃത്വത്തിന് കത്ത് എഴുതിയത്.
2016-17-ൽ പിരിച്ച 16.5 കോടി, 2020ലും 2021ലും പിരിച്ച തുക എന്നിവയാണ് കാണാതായത്. പത്രത്തിൻറെ ഫണ്ടിൽ വൻ തിരിമറി നടന്നുവെന്ന് മുഇൌൻ അലിയുടെ പരസ്യമായ ആരോപണത്തിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുകൾ വരുന്നത്.അതേസമയം സാമൂഹിക മാധ്യമങ്ങളിലും ചന്ദ്രിക ദിനപത്രത്തിന് എതിരെ ക്യാംപെയിൻ നടക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...