Bjp Kerala | അബ്ദുള്ളക്കുട്ടിക്ക് മാറ്റം, കേരളത്തിൽ ബിജെപിയുടെ ചുമതല പ്രകാശ് ജാവദേക്കറിന്
രാധാ മോഹൻ അഗർവാളിനാണ് കേരളത്തിൻറെ സഹചുമതല. മലയാളി അരവിന്ദ് മേനോന് തെലങ്കാനയുടെ സഹ ചുമതലയാണ് നൽകിയത്
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് മുൻ നിർത്തി ബിജെപിയിൽ അഴിച്ച് പണി. നിലവിൽ വിവിധ സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന നേതാക്കൾക്ക് പുതിയ ചുമതല നൽകിയിട്ടുണ്ട്. കേരള ബിജെപി ഘടകത്തിന്റെ ചുമതല മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനാണ്.
രാധാ മോഹൻ അഗർവാളിനാണ് കേരളത്തിൻറെ സഹചുമതല. മലയാളി അരവിന്ദ് മേനോന് തെലങ്കാനയുടെ സഹ ചുമതലയാണ് നൽകിയത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിക്കാണ് ചണ്ഡീഗഡിൻറെ ചുമതല.
അസം മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് ഹരിയാനയുടേയും മംഗൾ പാണ്ഡെയ്ക്ക് ബംഗാളിന്റെ ചുമതലയും നൽകിയിട്ടുണ്ട്. അതേ സമയം, ലക്ഷദ്വീപിന്റെ ചുമതലയിൽ നിന്നും അബ്ദുള്ള കുട്ടിയെ നീക്കി.
ബംഗാളിൽ ബിഹാർ എംഎൽസി മംഗൾ പാണ്ഡെ തന്നെ ചുമതലയിൽ തുടരും. അമിത് മാളവ്യ കോ-ഇൻ ചാർജ് ആയി തുടരും. ജനറൽ സെക്രട്ടറി അരുൺ സിംഗിന് തന്നെയായിരിക്കും രാജസ്ഥാൻറെ ചുമതല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...