പി.വി.അന്‍വറിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു
കോഴിക്കോട്: സിപിഎം എംഎല്‍എ പി.വി.അന്‍വറിനെതിരെ വഞ്ചനാക്കുറ്റത്തിന് നിലമ്പൂര്‍ മഞ്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ക്വാറി ബിസിനിസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയില്‍ നിന്ന് പണം തട്ടിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
50ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് എംഎല്‍എക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തേ, അന്‍വര്‍ 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മഞ്ചേരി ചീഫ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.