Chef Naushad : നൗഷാദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രിയും നിയമസഭാ സ്പീക്കറും അനുശോചിച്ചു
ടെലിവിഷന്‍ ഷോകളിലൂടെ രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തി കേരളീയര്‍ക്കാകെ നൗഷാദ് പ്രിയങ്കരനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Thiruvananthapuram : പാചകകലാ വിദഗ്ദ്ധനും സിനിമാ നിര്‍മാതാവുമായ നൗഷാദിന്‍റെ (Chef Naushad) നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും (Pinarayi Vijayan) നിയമസഭാ സ്പീക്കർ എം.ബി രാജേഷും (MB Rajesh) അനുശോചിച്ചു. ടെലിവിഷന്‍ ഷോകളിലൂടെ രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തി കേരളീയര്‍ക്കാകെ നൗഷാദ് പ്രിയങ്കരനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കലാമേൻമയും ജനപ്രീതിയുമുള്ള സിനിമ നിർമ്മിച്ചും, രുചിയുടെ പുതിയ മേഖലകൾ പ്രേക്ഷകരെ പരിചയപ്പെടുത്തിയും ശ്രദ്ധേയനായ നൗഷാദ് മലയാളികൾക്ക് പ്രിയപ്പെട്ടവൻ ആയിരുന്നുവെന്ന് സ്പീക്കർ പറഞ്ഞു. ടെലിവിഷനിലെ കുക്കറി ഷോകളിലൂടെ മാത്രമല്ല, നൗഷാദ് നടത്തിയിരുന്ന ഹോട്ടലുകളിലൂടെയും, ജനങ്ങൾക്ക് നൗഷാദിൻ്റെ രുചി വൈവിധ്യങ്ങൾ നേരിട്ടറിയാനുള്ള അവസരവും ഉണ്ടായിരുന്നു.
നൗഷാദിൻ്റെ കുടുംബത്തിൻ്റെയും, സുഹൃത്തുക്കളുടേയും ദു:ഖത്തിൽ സ്പീക്കറും പങ്കു ചേർന്നു.
ALSO READ: Chef Naushad: ഹൃദയം നിറയെ സ്നേഹവും, വയറ് നിറയെ രുചികളും ബാക്കി വെച്ച് നൗഷാദ് വിട പറഞ്ഞു
രുചി കൂട്ടുകളിലൂടെ ജന മനസിൽ സ്ഥാനം നേടിയ കെ. നൗഷാദിന്റെ അകാല വിയോഗത്തിൽ സഹകരണം, രജിസ്ട്രേഷൻ മന്ത്രി അനുശോചനം രേഖപ്പെടുത്തി. പഠനത്തിന് ശേഷം പാചകരംഗത്തേയ്ക്ക് വന്ന നൗഷാദ് പുത്തൻ രുചി കൂട്ടുകളും പുതിയ സങ്കേതങ്ങളുമായി കാറ്ററിംഗ് രംഗത്ത് കുതിപ്പിന് കളമൊരുക്കി. വിദേശ രാജ്യങ്ങളിൽ സ്വന്തം നാട്ടിലെ തനത് വിഭവങ്ങൾ ജനകീയ മാക്കുന്നതിനൊപ്പം അവിടങ്ങളിലെ വിഭവങ്ങളുമൊരുക്കി ശ്രദ്ധേയനായി. സിനിമാ രംഗത്തും നിർമ്മാതാവെന്ന നിലയിൽ സ്ഥാനം ഉറപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: Naushad Chef: രുചി വൈവിധ്യങ്ങൾ മലയാളിക്ക് പഠിപ്പിച്ച ദ ബിഗ് ഷെഫ്-നൗഷാദ്
ഭക്ഷണ പ്രിയരായ നിരവധി ആരാധകരുള്ള അദ്ദേഹം തികച്ചും സാധാരണക്കാരനായാണ് ജീവിച്ചത്. നൗഷാദിന്റെ വിയോഗത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നതായി മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
ALSO READ: Chef Naushad: മലയാളിക്ക് നഷ്ടമായത് ഒരുപിടി നല്ല സിനിമകൾ വെള്ളിത്തിരയിലെത്തിച്ച നിർമ്മാതാവിനെ
ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. സിനിമാ നിർമ്മാതാവും,കൊച്ചിയിലെ തന്നെ ഏറ്റവും പേരെടുത്ത നൗഷാദ് കേറ്ററിങ്ങിൻറെ ഉടമയുമായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് നൗഷാദിൻറെ ഭാര്യ മരിച്ചത്. 13 വയസ്സുള്ള മകളുണ്ട്.
മലയാളികൾ ഒാർത്തിരിക്കുന്ന ഒരുപിടി സിനിമകൾ സമ്മാനിച്ചാണ് അദ്ദേഹത്തിൻറെ വിടവാങ്ങൽ. കാഴ്ച,ചട്ടമ്പിനാട്,ബെസ്റ്റ് ആക്ടർ,ലയൺ,പയ്യൻസ്,സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. ടെലിവിഷൻ ചാനലുകളിലെ പാചക പരിപാടികളിലൂടെയാണ് നൗഷാദ് ശ്രദ്ധിക്കപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...