ചേലക്കര ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ പ്രതികരണവുമായി സിപിഎം നേതാവും എംപിയുമായ കെ. രാധാകൃഷ്ണൻ. ചെങ്കോട്ടയാണ് ഈ ചേലക്കര എന്ന് കെ. രാധാകൃഷ്ണൻ ഫെയ്സ് ബുക്കിൽ കുറിച്ചു. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ എല്ലാ ഘട്ടങ്ങളിലും ആധിപത്യം പുലർത്തി എൽഡിഎഫിന്റെ യുആർ പ്രദീപ് മുന്നേറുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടതുപക്ഷത്തെ ജനം കൈവിട്ടില്ലെന്ന് യുആർ പ്രദീപ് പ്രതികരിച്ചു. നിലവിൽ 8567 വോട്ടുകൾക്കാണ് ലീഡ് നില. പ്രദീപിന്റെ ഭൂരിപക്ഷം 10,000 കടക്കുമെന്നാണ് എൽഡിഎഫ് ക്യാമ്പുകൾ പ്രതീക്ഷിക്കുന്നത്.


ചേലക്കരയിൽ ഇടത് മുന്നേറ്റം തുടക്കത്തിൽ തന്നെ പ്രകടമായിരുന്നു. വരവൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ അപ്രസക്തമാക്കി കൊണ്ടാണ് യുആർ പ്രദീപ് കുതിക്കുന്നത്. നിലവിൽ രണ്ടാം സ്ഥാനത്താണ് രമ്യ. അതേസമയം ചേലക്കരയിലെ പിവി അൻവറിന്റെ ഡിഎംകെ സ്ഥാനാർത്ഥിക്കും ചലനമുണ്ടാക്കാൻ സാധിച്ചില്ല. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.