COMMERCIAL BREAK
SCROLL TO CONTINUE READING

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിക്കുന്നതിനെതിരെ എല്‍ഡിഎഫ് ചെങ്ങന്നൂര്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. 


സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികളെല്ലാംതന്നെ തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീണ്ടുപോയാല്‍ വോട്ടര്‍മാരെ അവിഹിതമായി സ്വാധീനിക്കുന്നതിനും സാധ്യതയുള്ളതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 


അതുകൂടാതെ കാലവര്‍ഷം ആരംഭിച്ച ശേഷം തെരഞ്ഞെടുപ്പ് നടത്തിയാല്‍ പോളിങ് സുഗമമാകില്ല എന്നും അതിലുപരി ചെങ്ങന്നൂരിലെ വികസന പ്രവര്‍ത്തനങ്ങളെ തെരഞ്ഞെടുപ്പ് വൈകുന്നത് ബാധിക്കുമെന്നും പരാതിയില്‍ പറയുന്നു.