ആലപ്പുഴ: അച്ചൻകോവിൽ ആറിൽ പള്ളിയോടം മറിഞ്ഞ് രണ്ട് പേർ മരിച്ചു. ഒരാളെ കാണാതായി. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ആറൻമുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. വലിയ പെരുംമ്പുഴ കടവിൽ രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അപകടത്തിൽ ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകൻ അദിത്യൻ, ചെറുകോൽ സ്വദേശി വിനീഷ് എന്നിവാരണ് മരിച്ചത്. ആദിത്യൻ പ്ലസ് ടു വിദ്യാർഥിയാണ്. ഒരാളെ കാണാതായി. വള്ളത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായാണ് നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരം. പള്ളിയോടത്തിൽ നിരവധി കുട്ടികൾ ചാടിക്കയറിയതായും പ്രദേശവാസികൾ പറയുന്നു. ഇത് സാധൂകരിക്കും വിധമുള്ളതാണ് അപകട സമയത്തെ ദൃശ്യങ്ങൾ.


ALSO READ: Haryana: ​ഗണേശ വി​ഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ആറ് പേർ മരിച്ചു


ആറിൽ ചുറ്റിയ ശേഷമാണ് പള്ളിയോളം ആറന്മുളയ്ക്ക് പുറപ്പെടുന്നത്. ഈ സമയത്താണ് വള്ളം മറിഞ്ഞത്. നിരവധി പേർ ആറ്റിൽ വീണെങ്കിലും അവരെയെല്ലാം ഇതിനോടകം രക്ഷപ്പെടുത്തി. കാണാതായവർക്ക് വേണ്ടി പോലീസും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ തുടരുകയാണ്. അപകടത്തിൽപ്പെട്ടവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാവേലിക്കര ജില്ലാ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. സജി ചെറിയാൻ എംഎൽഎ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.