ചെന്നിത്തലയുടെ പുതുവര്‍ഷ ആഘോഷം ഇത്തവണയും ആദിവാസികള്‍ക്കൊപ്പം!
ഇത്തവണയും പതിവ് തെറ്റിക്കാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തിരുവനന്തപുരം: ഇത്തവണയും പതിവ് തെറ്റിക്കാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുതുവര്‍ഷാഘോഷം ആദിവാസികള്‍ക്കൊപ്പം കൂടാനാണ് ചെന്നിത്തലയുടെ ഒരുക്കം. എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് കുട്ടമ്പുഴയിലെ കുഞ്ചിപ്പാറക്കുടിയിലാണ് രമേശ് ചെന്നിത്തല കുടുംബസമേതം പുതുവര്‍ഷം ആ ഘോഷിക്കുക. കെ.പി.സി.സിയുടെ ഗാന്ധിഗ്രാം ഫണ്ടില്‍ നിന്ന് ആദിവാസികളുടെ പഠനത്തിനും ചികിത്സയ്ക്കും വേണ്ടിയുള്ള സഹായങ്ങളും അദ്ദേഹം കൈമാറും.
ജനുവരി ഒന്നിന് രാവിലെ പൂയംകുട്ടി ബ്ളാവന കടത്തുകടവില്‍ എത്തുന്ന ചെന്നിത്തലയെയും കുടംബത്തെയും ആദിവാസികള്‍ പരമ്പരാഗത രീതിയില്‍ സ്വീകരിക്കും. സമീപ ആദിവാസി മേഖലകളായ തലവച്ചുപാറ, വാരിയംകുടി, കല്ലേലിമേട് തുടങ്ങിയിടങ്ങളിലും പ്രതിപക്ഷ നേതാവ് സന്ദര്‍ശനം നടത്തും. ദിവസം മുഴുവന്‍ അദ്ദേഹം ആദിവാസികളോടൊപ്പം ചെലവിടും.
ഇത് ആറാംതവണയാണ് രമേശ് ചെന്നിത്തല പുതുവര്‍ഷം ആദിവാസി, പട്ടിക ജാതി കോളനികളില്‍ ചെലവിടുന്നത്. കെ.പി.സി.സി പ്രസിഡന്റായിരിക്കെ തുടങ്ങിയ പതിവാണിത്.