കോഴിക്കോട്:  ചേവായൂരില്‍ (Chevayur) ബസില്‍ കൂട്ടബലാത്സംഗത്തിനിരയായ (Gang Rape) യുവതിയുടെ അമ്മ വീട്ടിൽ മരിച്ച നിലയില്‍. മൃതദേഹത്തിന് (DeadBody) മൂന്ന് ദിവസത്തെ പഴക്കമുണ്ട്. പൂളക്കടവിനടുത്ത പത്രോണി നഗറിലെ വീട്ടിനുള്ളിൽ‌ നിന്നാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്ന് രാവിലെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഭവമറിയുന്നത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി സാമൂഹ്യ നീതി വകുപ്പിന്‍റെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലാണുള്ളത്.


Also Read: Mysore Gang Rape: നിര്‍ണ്ണായക വഴിത്തിരിവ്, മലയാളി വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് അന്വേഷണം, കര്‍ണാടക പോലീസ് കേരളത്തിലേയ്ക്ക് 


ജൂലൈയിലാണ് മാനസിക വെല്ലുവിളി നേരിടുന്ന യുവതി ബലാത്സം​ഗത്തിനിരയാകുന്നത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചികിത്സ തേടിയിരുന്ന യുവതി രോഗം കലശലാകുമ്പോള്‍ വീട് വീട്ടിറങ്ങാറുണ്ട്. ഇത്തരത്തില്‍ വീട് വിട്ടിറങ്ങിയപ്പോഴാണ് മൂന്നു പേര്‍ ചേര്‍ന്ന് നിര്‍ത്തിയിട്ട ബസിനുളളില്‍ വച്ച് ബലാത്സംഗം ചെയ്തത്. 


Also Read: Muringoor rape case: സുഹൃത്ത് ബലാത്സം​ഗത്തിന് ഇരയായതായി പരാതി നൽകിയ മയൂഖ ജോണിക്കെതിരെ കേസ്


പീ‍‍ഡനത്തിന് ശേഷം ഹോട്ടലില്‍നിന്ന് ഭക്ഷണം വാങ്ങികൊടുത്ത് കുന്ദമംഗലം ഓട്ടോസ്റ്റാന്‍ഡിനടുത്ത് ഇറക്കിവിടുകയുമായിരുന്നു. രാത്രി വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പറയുന്നത്. തുടര്‍ന്ന് ചേവായൂര്‍ പോലീസില്‍ പരാതിപ്പെട്ടു. പ്രതികള്‍ യുവതിയുമായി സ്‌കൂട്ടറില്‍ പോവുന്നതിന്റെ അവ്യക്തമായ സി.സി.ടി.വി.ദൃശ്യം മാത്രമാണ് പോലീസിന് ലഭിച്ചത്. 


Also Read: Maranalloor Rape Case : മാറനല്ലൂരിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ചതായി പരാതി : എട്ടുപേർ കസ്റ്റഡിയിൽ


സംഭവത്തില്‍ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടില്‍ ഗോപീഷ് (38), പത്താംമൈല്‍ മേലേപൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (32) എന്നിവരെ സിറ്റി ക്രൈം സ്‌ക്വാഡും (Crime Squad) ചേവായൂര്‍ പോലീസും (Chevayur Police) ചേര്‍ന്ന് അറസ്റ്റ് (Arrest) ചെയ്തിരുന്നു. രണ്ടാംപ്രതിയായ ഇന്ത്യേഷ് കുമാര്‍ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം ഊർ‌ജിതമാക്കിയിരിക്കുകയാണ് പോലീസ്. അന്യ സംസ്ഥാനങ്ങളിലേക്ക് (Other States) അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.