തിരുവനന്തപുരം:  UAE കോണ്‍സുലേറ്റ്  വഴി നടന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആരോപി സ്വപ്ന സുരേഷ്  ട്രിപ്പിൾ lock down ഉള്ള തിരുവനന്തപുരത്ത് നിന്നും കടന്നത് സര്‍ക്കാര്‍ സഹായാത്തോടെയെന്ന്‍ UDF കൺവീനർ ബെന്നി ബെഹനാന്‍...!!


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആരോപി സ്വപ്ന സുരേഷിനെ കേരളം വിടാന്‍  സഹായിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുമാണെന്ന്   അദ്ദേഹം  പറഞ്ഞു.   രോഗികൾക്ക് പോലും കിട്ടാത്ത പരിരക്ഷ എങ്ങനെ കള്ളക്കടത്ത് സംഘത്തിന് ലഭിച്ചുവെന്നും  അദ്ദേഹം ചോദിച്ചു.


"സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കേരളം വിട്ട് പോവാൻ സഹായിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുമാണ്. സംസ്ഥാനത്ത് രോഗികൾക്ക് പോലും കിട്ടാത്ത പരിരക്ഷ എങ്ങനെ  കള്ളക്കടത്ത് സംഘത്തിന് ലഭിച്ചു? കള്ളക്കടത്ത് സംഘത്തെ  സംരക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് മുഖ്യമന്ത്രിയുടെ ഓഫീസും  പോലീസും ഏറ്റെടുത്തിരിക്കുന്നത്", ബെന്നി ബെഹനാന്‍  മാധ്യമങ്ങളോട് പറഞ്ഞു.


Also read: സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുന്ന അന്വേഷണ൦ ആവശ്യപ്പെട്ട് UDF വന്‍ പ്രതിഷേധത്തിന്....


സ്വപ്നയേയും  കൂട്ടാളി  സന്ദീപിനേയും  ബാംഗളൂരുവിൽ വച്ചാണ് NIA അറസ്റ്റ് ചെയ്തത്.  ട്രിപ്പിൾ lock down നിലനില്‍ക്കുമ്പോള്‍ ഇവര്‍ എങ്ങിനെ കേരള൦ വിട്ടു എന്ന ചോദ്യവുമായി കോണ്‍ഗ്രസും ബിജെപിയും സര്‍ക്കാരിനെ  വളഞ്ഞിരിയ്ക്കുകയാണ്....