തിരുവനന്തപുരം:  സ്വര്‍ണക്കള്ളക്കടത്തു കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ശ്രമം പൊളിഞ്ഞുപോയതു കൊണ്ട് വിജിലന്‍സ് ഡയറക്ടറെ ബലിയാടാക്കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് കള്ളക്കളിയാണ്. മാധ്യമങ്ങളെയും ജനങ്ങളെയും ഭയന്ന് ചുറ്റും പോലീസിന്‍റെ കോട്ടകെട്ടി മുഖ്യമന്ത്രി അതിനകത്തിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

പിണറായി വീണ്ടും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുകയാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാര്‍ ബന്ധപ്പെട്ടവരുടെ അറിവില്ലാതെ ഒരിക്കലും ഇത്തരം പ്രവൃത്തികള്‍ ചെയ്യില്ലെന്ന് ചെന്നിത്തല പറഞ്ഞു. ആദ്യം വിജിലന്‍സിനെ ഉപയോഗിച്ച് ഒരു പ്രതിയുടെ ഫോണ്‍ തട്ടിപ്പറിച്ചു. തുടര്‍ന്ന് ആരോപണമുന്നയിച്ചയാളെ സ്വാധീനിക്കാന്‍ മറ്റൊരാളെ ഉപയോഗിച്ചു. 

Read Also: Pinarayi Vijayan: കറുത്ത മാസ്ക് പാടില്ല,വൻ സുരക്ഷയിൽ കോട്ടയത്ത് മുഖ്യമന്ത്രിയുടെ പരിപാടി, ജനങ്ങളിൽ പൂർണ്ണ വിശ്വാസം- പിണറായി


ഇതെല്ലാം പുറത്തറിഞ്ഞ് ഈ സര്‍ക്കാരിന്റെ മുഖം വികൃതമായിരിക്കുകയാണ്. വിജിലൻസിൻ്റെ മാനുവലിൽ പോലും ഇല്ലാത്ത അധികാരം വിജിലൻസ് ഉപയോഗിക്കുന്നു. ഇതൊന്നും കേട്ടു കേൾവി പോലും ഇല്ലാത്ത കാര്യങ്ങളാണ്. ചുറ്റും പോലീസിന്റെ കോട്ട കെട്ടി മുഖ്യമന്ത്രി അതിനകത്തിരിപ്പാണ്. മാധ്യമ പ്രവര്‍ത്തകരെയും ജനങ്ങളെയും ഭയമാണ്.


മുഖ്യമന്ത്രിക്ക് തല്‍സ്ഥാനത്ത് നിന്ന് മാറിനില്‍ക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചോദ്യംഉത്തരം:  കേരളത്തിൽ ഒരിക്കലും  സംഭവിക്കാത്ത ഒരു കാര്യമാണ്, ഒരാൾ മുഖ്യമന്ത്രിക്കെതിരെ 164 സ്റ്റേറ്റ്മെൻ്റ് നൽകുന്നു, അവരുടെ മേൽ  ഗൂഢാലോചന ക്കുറ്റം ചുമത്തി  കേസെടുക്കുന്നു. 

Read Also: വിജിലൻസ് ഡയറക്ടറെ മാറ്റിയതിൽ ദുരൂഹത... സർക്കാരിന് ഭീതിയും വെപ്രാളവുമെന്ന് വി.ഡി.സതീശൻ


12 പോലീസ് ഉദ്യോഗസ്ഥന്മാരെ ഒരു എഡിജിപി യുടെ നേതൃത്വത്തിൽ അതിനുവേണ്ടി ചുമതലപ്പെടുത്തുന്നു, ഇത് എന്ത് കാര്യമാണ്. ഭരണകൂട ഭീകരതയാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ആര് കലാപം  സൃഷ്ടിച്ചു. ആരാണ് കലാപത്തിന് നേതൃത്വം കൊടുക്കുന്നത്, ഇവിടെ കഴിഞ്ഞകാല അനുഭവം നമ്മൾ എടുത്തു നോക്കുക. 


സമരം ചെയ്യുന്നത് കലാപമാണോ ? അങ്ങനെ കലാപങ്ങൾ സൃഷ്ടിക്കാൻ ആരാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ജനാധിപത്യത്തിൽ  സമരം ചെയ്യാനുള്ള അവകാശമുണ്ട് പ്രതിപക്ഷത്തിന്. ആ അവകാശത്തെ ഇത് പോലെ പോലീസിന്റെ നോട്ടീസും മറ്റു നടപടികളും കൊണ്ട് അടിച്ചമർത്താം എന്ന ധാരണ സർക്കാരിന് വേണ്ട എന്നാണ് എനിക്ക് പറയാനുള്ളത്. രമേശ് ചെന്നിത്തല പറഞ്ഞു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.