കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ചതിനെ തുടർന്ന് ജീവനൊടുക്കിയ എ‍ഡിഎം നവീൻ ബാബു കൈക്കൂലി കൈപ്പറ്റിയെന്ന പരാതി ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ. പെട്രോൾ പമ്പുടമ ടിവി പ്രശാന്തൻ നൽകിയെന്നു അവകാശപ്പെടുന്ന പരാതിയും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു വിജിലൻസിന് ലഭിച്ചിട്ടില്ല. ഇതോടെ പരാതി കെട്ടിച്ചമച്ചതാണെന്ന വാദം ശക്തമായി.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം നവീൻ ബാബുവിനും ടിവി പ്രശാന്തനുമെതിരെ വിജിലനസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. 98,500 രൂപ കൈക്കൂലി നൽകിയിന് പ്രശാന്തനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണിത്. ഇതിനോടൊപ്പം പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകിയതെന്ന് പറയപ്പെടുന്ന പരാതിയും ഉണ്ട്.


Read Also: രക്തസാക്ഷി പരിവേഷം നൽകേണ്ടതില്ലെന്ന് കെപിസിസി; സരിനെതിരെ ഉടൻ അച്ചടക്ക നടപടിയുണ്ടായേക്കില്ല


പൊലീസിന്റെ എതിർപ്പ് മറികടന്നാണ് പമ്പിന് അനുമതി നൽകിയതെന്നാണ് വിജിലൻസിന് ലഭിച്ച വിവരം. കൈക്കൂലി നൽകൽ, വാങ്ങൽ, ചട്ടവിരുദ്ധമായി പമ്പ് തുടങ്ങാനുള്ള ശ്രമം, കൈക്കൂലി വാങ്ങിയെങ്കിൽ എന്തുകൊണ്ട് വിജിലൻസിനെ അറിയിച്ചില്ല തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം നടക്കും. പമ്പിനായി സമ്മർദ്ദം ചെലുത്തിയ ജനപ്രതിനിധികളും അന്വേഷണ പരിധിയിൽ വരും. 


അതേസമയം എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പിപി ദിവ്യക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കേസെടുത്തത്. സംഭവത്തിൽ ജില്ലാ ഭരണകൂടത്തിന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു.


എഡിഎമ്മിന് ജീവനക്കാർ നൽകിയ യാത്രയയപ്പ് യോ​ഗത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ ദിവ്യ പരസ്യമായി എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിക്കുകയായിരുന്നു. സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫറായി മടങ്ങാനിരിക്കെയാണ് നവീൻ ബാബുവിനെ കണ്ണൂരിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പിപി ദിവ്യക്കെതിരെ വലിയ പ്രതിഷേധമാണ് ഒരുങ്ങുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.