പട്ടിണിയുടെ പര്യായമായ സൊമാലിയയോട് കേരളത്തെ ഉപമിച്ച് പ്രധാനമന്ത്രി മോദി അപമാനിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏത് കാര്യത്തിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിട്ടുനില്‍ക്കുന്ന കേരളത്തെ പ്രധാനമന്ത്രി എങ്ങനെ സോമാലിയയോട് ഉപമിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പേരാവൂരില്‍ കുട്ടികള്‍ പഴകിയ ആഹാരം കഴിച്ചുവെന്ന പത്രവാര്‍ത്തയുടെ നിജസ്ഥിതി അറിയാതെയാണ് പ്രധാനമന്ത്രി മോദി പ്രതികരിച്ചത്.പട്ടിക വര്‍ഗ ഡയറക്ടറും പോലീസും ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വീണ്ടും കേരളത്തില്‍ വരുമ്പോള്‍ അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങൾ പിൻവലിക്കണമെന്നു നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 


കേരളം ഇന്ത്യയുടെ സംസ്ഥാനമാണ്‌ എന്നിട്ടും പട്ടിണിയും ആഭ്യന്തരകലാപവും കൊണ്ടു നട്ടംതിരിയുന്ന സൊമാലിയയുമായി ഉപമിച്ചത് വളരെയധികം വേദനജനകമായ വാര്‍ത്തയാണ്. ഒരു പ്രധാനമന്ത്രിയും ഇവിടെ വന്ന് ഇത്തരത്തില്‍ പ്രചരിച്ചിട്ടിലെന്നും മുഖ്യമന്ത്രി കത്തിൽ വിമർശിച്ചു.


നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ സോളാറിനെപറ്റിയും, അക്രമവും, കൊലപാതകവും സൃഷ്ടിക്കുന്ന സി.പി.എമ്മിനെ സംരക്ഷിക്കുന്നത് കേരള സര്‍ക്കാരാണെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദിയുടെ നടപടിക്കെതിരെയും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.