`വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല`;`കേരളം എന്തും പറയാവുന്ന നാടല്ലെന്ന് മുഖ്യമന്ത്രി
കേരളം എന്തും പറയാവുന്ന നാടല്ല. ഇടതുപക്ഷം മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു
മത വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു . തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് ജാഥയ്ക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയതിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. വര്‍ഗീയ ശക്തികളെല്ലാം സമമമാണ്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതും നാടിന് ആപത്താണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ ശക്തികളോട് വിട്ടുവീഴ്ചയുണ്ടാകില്ല.
കേരളം എന്തും പറയാവുന്ന നാടല്ല. ഇടതുപക്ഷം മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷതയ്ക്ക് ഹാനിയുണ്ടാക്കുന്ന ഒന്നും അനുവദിക്കില്ല. ആലപ്പുഴയില്‍ നടന്നത് കനത്ത മതവിദ്വേഷം ഉയര്‍ത്തുന്ന മുദ്രാവാക്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ ആളുകളെ ബിജെപിയിലേക്ക് സംഭാവന ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ബിജെപിയെ സഹായിക്കുന്നത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഒരു വര്‍ഗീയ ശക്തികളെയും അഴിഞ്ഞാടാന്‍ അനുവദിക്കില്ല. അതിന്റെ ചെറുപതിപ്പായിരുന്നു ആലപ്പുഴയിൽ കണ്ടത്. 10 വയസ്സകാരനെക്കൊണ്ട് വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ചു. കുട്ടിയെ കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുത്തതായും മുഖ്യമന്ത്രി കൂട്ടിചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...