THiruvananthapuram : സിപിഐഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ശിലയിട്ടു .എ കെ ജി സെന്ററിന് സമീപം പാർട്ടി വാങ്ങിയ സ്ഥലത്താണ് പുതിയ മന്ദിരം പണിയുന്നത്. നിലവിലുളള എകെജി പഠന ഗവേഷണ കേന്ദ്രം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആസ്ഥാന മന്ദിരം പണിയാൻ തീരുമാനിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോൾ 6 നിലകളിലായാണ് നിർമാണം. പരിസ്ഥിതി സൗഹൃദമായ ഗ്രീൻ ബിൽഡിങ്ങാകും ഇത്.പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷനായി. PB അംഗം എസ് രാമചന്ദ്രൻ പിള്ള കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം ചെയ്തു. 


ALSO READ: കേരളത്തിലെ റോഡ് സുരക്ഷ വിലയിരുത്തി സുപ്രീംകോടതി നിയോ​ഗിച്ച കമ്മിറ്റി; സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് നിർദേശം


പൈലിങ് ജോലിയുടെ സ്വച്ച് ഓൺ PB അംഗം MA ബേബി നിർവ്വഹിച്ചു. കേന്ദ്ര കമിറ്റിയംഗം A വിജരാഘവൻ സ്വാഗതം പറഞ്ഞു.  നേതാക്കളായ AK ബാലൻ, KK ശൈലജ, ആനത്തലവട്ടം ആനന്ദൻ , MM മണി, മന്ത്രിമാർ , മറ്റു പ്രമുഖർ തുടങ്ങിയർ സന്നിഹിതരായി


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.