Pinarayi Vijayan: മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു; ഒപ്പം ഭാര്യയും പേഴ്‌സണൽ അസിസ്റ്റന്റും
Pinarayi Vijayan: ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) അമേരിക്കയിലേക്ക് പുറപ്പെട്ടു.
തിരുവനന്തപുരം: Pinarayi Vijayan: ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) അമേരിക്കയിലേക്ക് പുറപ്പെട്ടു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഇന്ന് പുലർച്ചെ 4.40 നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്രയായത്.
Also Read: ISRO New Chairman : ഐ.എസ്.ആർ ഒ ചെയർമാൻ ഡോ. എസ് സോമനാഥിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം
അദ്ദേഹത്തിൻറെ ഭാര്യ കമലയും, പേഴ്‌സണൽ അസിസ്റ്റന്റ് സുനീഷും അദ്ദേഹത്തിനൊപ്പമുണ്ട്. അമേരിക്കയിലെ മയോ ക്ലിനിക്കിൽ മൂന്നാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന ചികിത്സയാണ് മുഖ്യമന്ത്രിക്കുള്ളത് (CM Pinarayi Vijayan). ഈ മാസം 29 വരെയുണ്ടാകും ചികിത്സ. ഈ കാലയളവിൽ അദ്ദേഹത്തിന്റെ ചുമതല മറ്റാർക്കും നൽകിയിട്ടില്ല. ക്യാബിനറ്റ് യോഗത്തിൽ മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
Also Read: Coastal Roads : സംസ്ഥാനത്ത് 112 തീരദേശറോഡുകള്‍ ഇന്ന് നാടിന് സമര്‍പ്പിച്ചു
മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെടുന്ന വിവരം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഫോണിലൂടെ ഇന്നലെ അറിയിച്ചിരുന്നു. മുൻപ് 2018 സെപ്റ്റംബറിലും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ നടത്തിയിരുന്നു. അന്നും മുഖ്യമന്ത്രിയുടെ അധികാരം മറ്റാർക്കും നൽകാതെ ഇ-ഫയലിംഗ് വഴി അദ്ദേഹം ഭരണകാര്യങ്ങൾ നോക്കിനടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...