പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി . പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ 10.30ഓടെയാണ് കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ച ഏകദേശം ഒരുമണിക്കൂറോളം നീണ്ടുനിന്നു. ഇരുവരും പരസ്പരം പുതുവത്സരാശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ച് ആശംസ അറിയിച്ചു.  കഥകളി ശില്പം സമ്മാനമായി നല്‍കി. ചീഫ് സെക്രട്ടറി വി. പി. ജോയിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊവിഡ് ഭീഷണി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. കൊവിഡ് പ്രതിരോധിക്കുന്നതിന് കേരളം നടത്തി വരുന്ന മുന്നൊരുക്കങ്ങളും പരാമര്‍ശ വിഷയമായി. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തി വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും. കൂടാതെ കേരളത്തില്‍ ദേശീയ പാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകളും പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.
 
ബഫര്‍ സോണ്‍, കെ റെയില്‍, സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിലെ വര്‍ധന തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തിയെന്നാണ് സൂചന. ബഫര്‍ സോണ്‍ പരിധി നിര്‍ണയത്തില്‍ പ്രതിഷേധം ശക്തമാകുകന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ടുദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തിയത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.