യുവതികളെ തീവ്രവാദത്തിലേക്ക് നയിക്കാൻ ശ്രമം നടക്കുന്നുവെന്ന സിപിഎം റിപ്പോർട്ട് തള്ളി CM Pinarayi Vijayan
യുവതികളെ തീവ്രവാദത്തിലേക്ക് നയിക്കാൻ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ശ്രമം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
തിരുവനന്തപുരം: കോളജകുൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് (Terrorism) നയിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന സിപിഎം റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. യുവതികളെ തീവ്രവാദത്തിലേക്ക് നയിക്കാൻ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ശ്രമം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി (Chief Minister) നിയമസഭയിൽ പറഞ്ഞു.
ഇന്റലിജൻസ് മേധാവി ഇത് സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ടുകളൊന്നും നൽകിയിട്ടില്ല. ചോദ്യോത്തര വേളയിൽ ഷാഫി പറമ്പിൽ എംഎൽഎ അടക്കമുള്ള പ്രതിപക്ഷാംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് മതവിഭാഗങ്ങൾക്കിടയിൽ സ്പർധ വർധിക്കുന്നതായി മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് പൊതുവേ സമാധാന അന്തരീക്ഷമാണ് ഉള്ളത്. സമാധാനം തകർക്കാൻ നടക്കുന്ന നീക്കങ്ങൾക്കെതിരെ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്.
വ്യാജ വാർത്തകൾ നൽകി കലാപം സൃഷ്ടിക്കാൻ ചില ഓൺലൈൻ പോർട്ടലുകൾ ശ്രമിക്കുന്നതായി മുഖ്യമന്ത്രി ആരോപിച്ചു. ഇത് തടയാൻ രഹസ്യാന്വേഷണ വിഭാഗവും സൈബർ സെല്ലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ ചില ഓൺലൈൻ പോർട്ടലുകൾക്കെതിരെ നടപടി സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
യുവതികളെ തീവ്രവാദത്തിലേക്ക് നയിക്കാൻ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ശ്രമം നടക്കുന്നുവെന്ന വിഷയത്തിൽ അന്വേഷണം നടന്നിട്ടുണ്ടോയെന്ന ചോദ്യത്തിന് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ഇന്റലിജൻസ് മേധാവി ഇക്കാര്യം സംബന്ധിച്ച ഒരു റിപ്പോർട്ടും നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...