CM Pinarayi Vijayan: ശ്രീനാരായണ ഗുരു അവസാനിപ്പിക്കാൻ ശ്രമിച്ച ദുരാചാരങ്ങൾ മടങ്ങി വരാൻ ശ്രമിക്കുന്നു; അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമാണം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി
Sivagiri pilgrimage: വ്യക്തി ജീവിതത്തെയും പൊതു ജീവിതത്തെയും ശുദ്ധീകരിക്കാൻ ഗുരുവിൻ്റെ സന്ദേശം ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരം: ശ്രീനാരായണഗുരുവിൻ്റെ ജീവിതം മുന്നോട്ട് വെച്ച സന്ദേശം കൂടുതൽ ആഴത്തിൽ മനസ്സിലാക്കുന്നിടത്തും ജീവിതത്തിൽ പകർത്തുന്നിടത്തും ആണ് ശിവഗിരി തീർത്ഥാടനം അർത്ഥവത്താകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തി ജീവിതത്തെയും പൊതു ജീവിതത്തെയും ശുദ്ധീകരിക്കാൻ ഗുരുവിൻ്റെ സന്ദേശം ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശിവഗിരി തീർത്ഥാടനം എന്തിന് വേണ്ടിയെന്ന് ഗുരു തന്നെ പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസം, തൊഴിൽ, കൃഷി, ആരോഗ്യം തുടങ്ങിയവയൊക്കെയാണ് സാമൂഹ്യപുരോഗതിയുടെ അടിസ്ഥാനം. മഞ്ഞ വസ്ത്രം എന്തിനാണെന്നതിന് ഗുരു തന്നെ പറഞ്ഞു. കാഷായ വസ്ത്രം എന്നത് അറിയാതെയല്ല മഞ്ഞ വസ്ത്രം എന്ന് പറഞ്ഞത്. ശിവഗിരി തീർത്ഥാടനം ഗുരുവിൻ്റെ നിർദേശ പ്രകാരം തന്നെയാണ്. പാളിച്ചയുണ്ടെങ്കിൽ സന്യാസി ശ്രേഷ്ഠൻമാർ ഇടപെടണം.
ALSO READ: Saji Cheriyan: സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം
ആധുനിക കേരളത്തിൽ ചില സംഭവങ്ങൾ അരങ്ങേറുന്നുവെന്നും ഗുരു അവസാനിപ്പിക്കാൻ ശ്രമിച ദുരാചാരങ്ങൾ വീണ്ടും വരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നരബലി. അന്ധവിശ്വാസങ്ങൾക്കെതിരെ നിയമ നിർമ്മാണം വരും. മാധ്യമങ്ങൾ അയഥാർത്ഥ വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കരുത്. മനുഷ്യരുടെ ജീവിതത്തിലേക്ക് മാധ്യമങ്ങൾ ശ്രദ്ധ തിരിക്കണം. മന്ത്രവാദം, ചാത്തൻസേവ തുടങ്ങിയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...