തിരുവനന്തപുരം: പറമ്പിക്കുളം റിസർവോയറിലെ വെള്ളം ഒഴുക്കി വിടുമ്പോൾ കർക്കശമായ മുൻകരുതലുകൾ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. നദീ തീരത്തു വസിക്കുന്ന ജനങ്ങളുടെ ജീവൻ അപകടത്തിലാകുന്ന അവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം തമിഴ്നാട്  മുഖ്യമന്ത്രി എം.കെ സ്റ്റാലിനയച്ച കത്തിൽ വ്യക്തമാക്കുന്നു. ഷട്ടറുകൾ തുറക്കുന്നത് ജനങ്ങളെ മുൻകൂട്ടി അറിയിച്ചുകൊണ്ടാകണമെന്ന കർശന നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകണം. പാലക്കാട്‌ ജില്ലയുടെ ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യമാണുള്ളത്.  മാത്രമല്ല, റിസർവോയറിൽ ജലനിരപ്പുയരുന്നതിനാൽ ജൂലൈ18 മുതൽ ചാലക്കുടിപ്പുഴയിലേക്ക് അധിക ജലം ഒഴുക്കി വിടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം അറബികടലിലെ  തീവ്രന്യൂന മർദ്ദം വടക്കൻ അറബികടലിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി  ദുർബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദമായി ദുർബലമായി ഒമാൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. വിദർഭക്ക് മുകളിൽ മറ്റൊരു ന്യുന മർദ്ദം നിലനിൽക്കുന്നുണ്ട്. കൂടാതെ ഗുജറാത്ത്‌ തീരം മുതൽ മഹാരാഷ്ട്ര വരെ ന്യുനമർദ്ദ പാത്തിയും  നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ  ജൂലൈ 20 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു. വരും ദിവസത്തെ കാലാവസ്ഥാ വകുപ്പിന്റെ മഴ സാധ്യതാ പ്രവചനം ഇപ്രകാരമാണ്.  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലും.  ജൂലൈ 20 ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലായിടത്തും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 


ALSO READ: Idukki Airstrip Collapsed: ഇടുക്കി സത്രം എയർ സട്രിപ്പിന്‍റെ ഒരു ഭാഗം മണ്ണിടിച്ചിലിൽ തകർന്നു; കോടികളുടെ നഷ്ടം


കൂടാതെ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ  ഇടുക്കി വണ്ടിപ്പെരിയാർ സത്രത്തിലെ എയർ സ്ട്രിപ്പിന്‍റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്ന റൺവേയുടെ ഒരു ഭാഗം തകർന്നു. റൺവേയുടെ വശത്തുള്ള ഷോൾഡറിന്‍റെ ഭാഗം ഒലിച്ചു പോയതായിട്ടാണ് റിപ്പോർട്ട്. ഇതോടെ എയർസ്ട്രിപ്പിൽ വിമാനം ഇറക്കുന്നത് വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്.  നിർമ്മാണത്തിലെ അപാകതയാണ് തകർച്ചക്ക് കാരണമെന്നാണ് പറയുന്നത്. എൻസിസിയുടെ എയർ വിംഗ് കേഡറ്റുകൾക്ക് പരിശീലനത്തിനായാണ് എയർ സ്ട്രിപ്പ് നിർമ്മിക്കുന്നത്. കോടികൾ മുടക്കിയ സ്വപ്ന പദ്ധതിയുടെ ഭാവിയാണ് ഇതോടെ താറുമാറായത്.  കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയാണ് സത്രം എയർ സ്ട്രിപ്പിലെ മണ്ണിടിച്ചിലിന് കാരണമായത്. റൺവേയുടെ വലത് ഭാഗത്തെ മൺതിട്ടയോടൊപ്പം ഷോൾഡറിന്‍റെ ഒരു ഭാഗവും തകർന്നു വീഴുകയായിരുന്നു. നൂറ് മീറ്ററിലധികം നീളത്തൽ 50 അടിയോളം താഴ്ചയിലേക്കാണ് ടാറിംഗ് ഇടിഞ്ഞ് താണത്.  ഇടിഞ്ഞ് പോയതിന്‍റെ ബാക്കി ഭാഗത്ത് വലിയ രീതിയിലുള്ള വിള്ളലും കാണുന്നുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ