തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്  ഇന്ന്  79ാം  പിറന്നാൾ. മുൻ വർഷങ്ങളിലേതുപോലെ ഇന്നും പിറന്നാള്‍ ദിനത്തിൽ ആഘോഷങ്ങൾ ഒന്നുമില്ല. ഇന്ന് തിരുവനന്തപുരത്ത് അദ്ദേഹം ഉണ്ടായിരിക്കും. ഒപ്പം ചില പൊതു പരിപാടികളിലും പങ്കെടുക്കും. പിറന്നാൾ ദിനത്തിൽ ഔദ്യോഗിക വസതിയിൽ ബന്ധുക്കൾക്കും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും വീട്ടിലുള്ളവർ പായസം നൽകുന്ന പതിവുണ്ട്. ഔദ്യോഗിക രേഖകളിൽ മാർച്ച് 21നാണ് മുഖ്യമന്ത്രിയുടെ ജന്മദിനം. എന്നാൽ ഒന്നാം പിണറായി സർക്കാർ അദികാരമേൽക്കുന്നതിന് തലേ ദിവസം തന്റെ ജന്മദിനം മാർച്ച് 24നാണെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.


1945 മെയ് 24ന് കണ്ണൂർ ജില്ലയിലെ പിണറായിയിലാണ് മുഖ്യമന്ത്രിയുടെ ജനനം. അച്ഛൻ മുണ്ടയിൽ കോരൻ. അമ്മ കല്യാണി. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെക്ക്‌ 8 വർഷം പൂർത്തിയാവുകയാണ്. ഇതിനിടയിൽ മകൾ വീണയെ ഉന്നം വെച്ചുള്ള മാസപ്പടി വിവാദത്തിൽ കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായതിന്റെ ആശ്വാസവും അദ്ദേഹത്തിനുണ്ട്. എന്നാൽ വിദേശയാത്രയ്ക്ക് കുടുംബസമേതം പോയതിന്റെ വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.