തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറി. ഇന്നുരാവിലെ 9.30ഓടെയാണ് പിണറായി താമസം മാറിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നേരത്തെ തന്നെ ക്ലിഫ് ഹൗസ് ഒഴിഞ്ഞിരുന്നെങ്കിലും പിണറായി വിജയൻ എ.കെ.ജി സെന്‍ററിലെ ഫ്ളാറ്റിലായിരുന്നു താമസിച്ച് വന്നത്. ക്ലിഫ് ഹൗസില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാലായിരുന്നു മാറാതിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് താമസം ക്ലിഫ് ഹൗസിലേക്ക് താമസം മാറിയ കാര്യം മുഖ്യമന്ത്രി അറിയിച്ചത്. ഭാര്യയ്ക്കും മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം ക്ലിഫ്ഹൗസില്‍ നിന്നെടുത്ത ചിത്രവും പോസ്റ്റ് ചെയ്തു.അധികാരമേറ്റെടുത്ത് 17 ാം ദിവസമാണ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് താമസം മാറ്റിയത്.