തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മുഴുവൻ കുഞ്ഞുങ്ങൾക്കും അടിയന്തിര വൈദ്യ പരിശോധന നടത്തും. കഴിഞ്ഞ ദിവസം രണ്ടര വയസ്സുകാരിക്ക് നേരെയുണ്ടായ ക്രൂരതയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പരിശോധനയ്ക്കായ് പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമ സമിതി ഇന്ന് ഡിഎംഒക്ക് കത്ത് നൽകും.


COMMERCIAL BREAK
SCROLL TO CONTINUE READING

മാനസികാരോഗ്യ വിദഗ്ധരെയും ഉൾപ്പെടുത്തിയായിരിക്കും പ്രത്യേക സംഘത്തെ നിയോഗിക്കുക. കുഞ്ഞുങ്ങളെ കൗൺസിലിം​ഗിന് വിധേയരാക്കും. ഇവരുടെ കൗണ്‍സിലിംഗില്‍ ഏതെങ്കിലും തരത്തിലുള്ള പീഡനവിവരം പുറത്ത് വന്നാല്‍ ശക്തമായ നടപടിയെടുക്കാനാണ് തീരുമാനം.


Read Also: കളർകോട് അപകടം; കാറോടിച്ച വിദ്യാർത്ഥി ഒന്നാം പ്രതി, റിപ്പോർട്ട് കോടതിയിൽ


കൃത്യമായ ഇടവേളയില്‍ മോണിറ്ററിംഗ് സമിതിയെ കൊണ്ട് മിന്നല്‍ പരിശോധന നടത്തും. ജീവനക്കാരെ നിയമിക്കുന്ന കാര്യത്തില്‍ ജില്ലാ ശിശുക്ഷേമ സമിതികള്‍ക്ക് ഒരു റോളും ഇല്ലാത്തത് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.


കഴിഞ്ഞ ചൊവ്വാഴ്ചയാണ് രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിൽ ശിശുക്ഷേമ സമിതിയിലെ മൂന്ന് ആയമാരെ അറസ്റ്റ് ചെയ്തത്. കിടക്കയിൽ മൂത്രമൊഴിച്ചതിനായിരുന്നു ആയമാരുടെ ക്രൂരത. താത്കാലിക ജീവനക്കാരായ അജിത, മഹേശ്വരി, സിന്ധു എന്നിവരെയാണ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ ഉപദ്രവിച്ചതിനും വിവരം മറച്ച് വച്ചതിനുമാണ് കേസ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.