പഴം തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; സംഭവം മുളംന്തുരുത്തിയിൽ
Mulanthuruthy Child Death: തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു
മുളന്തുരുത്തി: പഴം തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു. വടക്കേക്കരയിൽ വീട്ടിൽ അജോയുടെ മകൾ നിമജ് കൃഷ്ണയാണ് മരിച്ചത്.സഹോദരൻ നീരജ് പഴം കഴിക്കുകയായിരുന്നു.അതുകണ്ട് കുഞ്ഞും പഴം കഴിക്കുവാൻ ശ്രമിച്ചപ്പോഴാണ് പഴം തൊണ്ടയിൽ കുരുങ്ങി ശ്വാസംമുട്ടൽ അനുഭവപ്പെട്ടത്.ഉടനെ മുളന്തുരുത്തി ആശുപത്രിയിൽ എത്തിച്ചു.
അവിടെനിന്ന് തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. ആരക്കുന്നം തോട്ടപ്പടി സ്വദേശിയാണ് അജോ . മുളന്തുരുത്തി വേഴപ്പറമ്പിൽ വാടകയ്ക്ക് താമസിച്ച് വരുന്നു.അമ്മ നിമിത,സഹോദരൻ നീരജ്.സംസ്കാരം നാളെ അമ്മ നിമിതയുടെ നടക്കാവിലുള്ള വസതിയിൽ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടുമണിക്ക് പിറവം പള്ളിയിൽ നടക്കും.
മലയാളം സർവകലാശാല താൽക്കാലിക വിസിയായി ഡോ.സാബു തോമസ് ഇന്ന് ചുമതലയേൽക്കും
തിരൂർ: തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ താൽക്കാലിക വിസിയായി മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ.സാബു തോമസ് ഇന്ന് ചുമതലയേൽക്കും. എംജി യൂണിവേഴ്‌സിറ്റി ആസ്ഥാനത്തുനിന്ന് തന്നെ ഫയലില്‍ ഒപ്പിട്ടാണ് ചുമതലയേല്‍ക്കുക. പിന്നീട് മറ്റൊരു ദിവസം അദ്ദേഹം മലയാളം സര്‍വകലാശാലയിലെത്തും. കഴിഞ്ഞ മാസം 28 ന് ഡോ. അനില്‍ വള്ളത്തോള്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് ഡോ. സാബു തോമസിനെ താല്‍ക്കാലിക വിസിയായി ഗവര്‍ണര്‍ നിയമിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...