പാൻ ഇന്ത്യൻ സൂപ്പർ താരമായ നടൻ ദുൽഖർ സൽമാനൊപ്പം അഭിനയിക്കാൻ ആ​ഗ്രഹമുണ്ടെന്ന് കാര്യം വെളിപ്പെടുത്തി ചിന്താ ജെറോം. ദുൽഖറിന്റെ നായികയായി അഭിനയിക്കണമെന്നല്ല താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹത്തിന്റെ ഏതെങ്കിലും സിനിമയിൽ അഭിനയിക്കണമെന്നാണ് ആ​ഗ്രഹമെന്നും ചിന്താ ജെറോം വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിന്തയുടെ വാക്കുകൾ 


എനിക്ക് ദുഖറിന്റെ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. മമ്മൂക്കയെ  അറിയാം. പക്ഷേ ദുൽഖറിനെ നേരിട്ട് ഇതുവരെ കണ്ടിട്ടില്ല. ദുൽഖറിന്റെ നായികയായി അഭിനയിക്കണം എന്നല്ല ഉദ്ദേശിച്ചത്.  ഒരുമിച്ച്  സിനിമയിൽ അഭിനയിക്കണം എന്നാണ്.എന്റെ അടുത്ത സുഹൃത്താണ് സണ്ണി വെയ്ൻ. സണ്ണിയുടെ അടുത്ത ഫ്രണ്ട് ആണല്ലോ ദുൽഖർ, ആ വഴിക്കും എളുപ്പമാണ്", ചിന്ത പറയുന്നു. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ചിന്ത ഈ കാര്യത്തെ കുറിച്ച് പ്രതികരിച്ചത്.


ALSO READ: എന്തൊരു ചന്താ കാണാൻ...! ട്രെഡീഷണൽ ലുക്കുമായി നടി മാളവികാ മോഹനൻ


തനിക്ക് പ്രിയപ്പെട്ട നായികമാരെ കുറിച്ചും ചിന്താ ജെറോം മനസ്സ് തുറന്നു. "ഓരോ ഘട്ടത്തിലും ഓരോ നായികമാരെയാണ് എനിക്ക് ഇഷ്ടം. ശോഭനയെ വളരെയധികം ഇഷ്ടമായിരുന്നു. മഞ്ജു വാര്യരെ ഇഷ്ടമാണ്. നിഖില വിമലിനെ ഇഷ്ടമാണ്. റീമ, പാർവതിയെ ഒക്കെ ഇഷ്ടമാണ്. നിഖില അഭിമുഖങ്ങളിൽ ഒക്കെ സംസാരിക്കുന്നത് കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്. ഞങ്ങൾ പരിചയപ്പെട്ടിട്ടുണ്ട്", എന്നും ചിന്ത പറയുന്നു. ടൊവിനോ  യൂത്ത് കമ്മീഷന്റെ യൂത്ത് ഐക്കൺ ആയിരുന്നു്. അതിന് മുൻപ് പൃഥ്വിരാജ് ആയിരുന്നു. ഇപ്പോൾ അത് ആസിഫ് അലിയാണ്. ഇവരുമായി നല്ല സൗഹൃദവും സുഹൃദ് ബന്ധവും ഉണ്ടെന്നും ചിന്ത കൂട്ടിച്ചേർത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.