തിരുവനന്തപുരം: തിരുവനന്തപുരത്ത് 10 വയസുകാരന് കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ അന്തേവാസിയായ കുട്ടിക്കാണ് കോളറ സ്ഥിരീകരിച്ചത്. രോ​ഗം സ്ഥിരീകരിച്ചതോടെ ഉറവിടം കണ്ടെത്താനുള്ള പരിശോധന തുടങ്ങിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം ഹോസ്റ്റലിലെ ഏഴ് പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഇവരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോളറ സ്ഥിരീകരിച്ചതില്‍ ഡിഎംഎ ഡിഎച്ച്എസിന് റിപ്പോര്‍ട്ട് നല്‍കി. എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും സ്വീകരിച്ചതായി ഡിഎംഒ അറിയിച്ചു. കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ 26 കാരൻ മരിച്ചിരുന്നു. എന്നാൽ പരിശോധനാഫലത്തിൽ കോളറ സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്നും ഡിഎംഒ പറഞ്ഞു. ആര്യനാട് മുളമൂട്ടിൽ അനിൽകുമാറിന്റെയും ഷീലയുടെയും മകനാണ് മരിച്ച അനു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലുമായാണ് അന്തേവാസികൾ ചികിത്സ തേടിയത്. 


Also Read: Mumbai Rain Alert: കനത്ത മഴയിൽ മുങ്ങി മുംബൈ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി


 


ഛർദ്ദിയും വയറിളക്കവും ആയിട്ടാണ് അന്തേവാസികളെ ആശുപത്രിയിൽ പ്രവേശിച്ചത്. അനുവിന്റെ മരണത്തിൽ മാരായമുട്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. സംസ്ഥാനത്ത് 6 മാസത്തിനിടെ 9 പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചിരിക്കുന്നത്. 2017ലാണ് കേരളത്തിൽ അവസാന കോളറ മരണം സ്ഥിരീകരിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.