Christmas 2022 : ക്രിസ്മസ് കേക്ക് മിക്സിങിന് തുടക്കം; ഉപയോഗിക്കുന്നത് 200 കിലോ ഡ്രൈ ഫ്രൂട്ടസും മുപ്പത് കുപ്പി വൈനും
200 കിലോ ഡ്രൈ ഫ്രൂട്ടസും മുപ്പത് കുപ്പി വൈനും ഉപയോഗിച്ചാണ് കേക്ക് മിക്സിങ്.
തിരുവനന്തപുരം: ക്രിസ്മസിന്റെ ഭാഗമായുള്ള കേക്ക് മിക്സിംഗിന് പ്രമുഖ ഹോട്ടലുകളിൽ തുടക്കമായി. കോവിഡ് മഹാമാരിയെ തുടർന്ന് രണ്ട് വർഷമായി മുടങ്ങിയ കേക്ക് മിക്സിങാണ് വീണ്ടും പുനരാരംഭിച്ചത്. തലസ്ഥാനത്ത് സൗത്ത് പാർക്ക് ഉൾപ്പടെയുള്ള ഹോട്ടലുകളിലാണ് കേക്ക് മിക്സിങ് നടക്കുന്നത്.
200 കിലോ ഡ്രൈ ഫ്രൂട്ടസും മുപ്പത് കുപ്പി വൈനും ഉപയോഗിച്ചാണ് കേക്ക് മിക്സിങ്. വ്യത്യസ്ത തരത്തിലുള്ള കേക്ക് നിർമ്മാണത്തിന് 40 പേരെ ചേർന്ന് നടത്തിയ മിക്സിങ് ഇതിനോടകം തന്നെ ശ്രദ്ധേയമായി. എല്ലാവർഷവും സാധാരണ കേക്ക് മിക്സിങ് നടത്താറുണ്ട്. കോവിഡ് കാലത്തെ തുടർന്ന് മുടങ്ങിയ കേക്ക് മിക്സിങ് ഈ വർഷം മുതൽ പുനരാരംഭിക്കുകയാണ്.
ഡിസംബർ 20 മുതൽ സൗത്ത് പാർക്ക് ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കുന്നുണ്ട്. ഒരു മാസത്തോളം എയർ ടൈറ്റ് ബോക്സുകളിൽ കേക്കുകൾ കേടുപാട് കൂടാതെ സൂക്ഷിച്ചുവയ്ക്കും. ശേഷം ഡിസംബർ രണ്ടാം വാരത്തോടെയാണ് വിൽപ്പനയ്ക്ക് എത്തുന്നത്. സൗത്ത് പാർക്കിന് പുറമേ തലസ്ഥാന നഗരിയിലെ മറ്റു പ്രമുഖ ഹോട്ടലുകളിലും ഇക്കുറി വിപുലമായ രീതിയിലുള്ള ക്രിസ്മസ് ആഘോഷം ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...